
മസ്കത്ത്: ഒമാന്റെയും യു.എ.ഇയുടെയും വിവിധ ഭാഗങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാന സര്‍വിസുകള്‍ റദ്ദാക്കുകയും വിമാനങ്ങള്‍ വൈകുകയും ചെയ്തു. ചൊവ്വാഴ്ച മസ്കത്തില്‍നിന്ന് ഷാര്‍ജയിലേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന ഫ്ലൈ ദുബായ് വിമാനം എഫ്.ഇസഡ് 132 മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് സര്‍വീസ് റദ്ദാക്കി.
കോഴിക്കോട്ടുനിന്ന് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം ദുബായില്‍ ഇറക്കാന്‍ സാധിക്കാത്തതിനാല്‍ ചൊവ്വാഴ്ച രാവിലെ 9.40ന് മസ്കത്തില് ഇറക്കി. 11.15ഓടെ ദുബായിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയെങ്കിലും എന്ജിന് തകരാര്‍ കാരണം യാത്ര മാറ്റിവെക്കുകയും വൈകുന്നേരം 4.30ന് ദുബായിലേക്ക് പറക്കുകയും ചെയ്തു.
ഏതാനും ദിവസം കൂടി രാജ്യത്ത് മൂടല്‍മഞ്ഞ് അനുഭവപ്പെടുമെന്ന് ദേശീയ അപകട മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. മൂടല്‍മഞ്ഞ് കാരണം കാഴ്ചാപരിധി കുറയുമെന്നും വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.