
മസ്കത്ത്: ഇന്ത്യ ഉള്‍പ്പെടെ ആറു രാജ്യങ്ങളിലേക്ക് അടുത്ത വേനല്‍ക്കാലത്തോടെ സര്‍വിസ് ആരംഭിക്കാന്‍ ഒമാനിന്റെ ആദ്യ ബജറ്റ് വിമാനക്കമ്പനിയായ സലാം എയറിന് പദ്ധതി. ഇന്ത്യക്ക് പുറമെ ഇറാന്, സുഡാന്, നേപ്പാള്‍, കുവൈത്ത്, ബംഗ്ലാദേശ് രാജ്യങ്ങളിലേക്കാണ് സര്‍വിസ് നടത്തുക.
വിമാനക്കമ്പനി പ്രവര്‍ത്തനമാരംഭിച്ച് 12 മാസത്തിനകം അന്താരാഷ്ട്ര സര്‍വിസ് ആരംഭിക്കുകയെന്നത് ചെറിയ നേട്ടമല്ല. ഭാവിയില്‍ സുസ്ഥിരമായ വളര്‍ച്ച നേടാനും മിതമായ ചെലവില്‍ യാത്ര സാധ്യമാക്കാനും കമ്പനി ലക്ഷ്യമിടുന്നതായും സി.ഇ.ഒ ക്യാപ്റ്റന്‍ മുഹമ്മദ് അഹ്മദ് വ്യക്തമാക്കി. പെഷാവര്‍, ഇസ്ലാമാബാദ്, ഷിറാസ്, ഖാര്‍ത്തും, ധാക്ക തുടങ്ങിയ വിമാനത്താവളങ്ങളിലേക്കും സര്‍വിസ് ആരംഭിക്കും. 2023ഓടെ 20 വിമാനങ്ങള്‍ വര്‍ധിപ്പിക്കാനും 60 മുതല്‍ 65 വരെ സ്ഥലങ്ങളിലേക്ക് സര്‍വിസ് നടത്താനും ഉദ്ദേശിക്കുന്നതായി മുഹമ്മദ് അഹ്മദ് വ്യക്തമാക്കി.
സൊഹാര്‍ -സലാല ആഭ്യന്തര റൂട്ടില്‍ ആഴ്ചയില്‍ രണ്ട് വിമാന സര്‍വിസുകള്‍ നടത്തുന്ന കമ്പനിക്ക് ദുകമിലേക്ക് സര്‍വിസ് നടത്താനും പദ്ധതിയുണ്ട്. വേനല്‍ക്കാലത്ത് ആവശ്യത്തിന് അനുസരിച്ച് സൊഹാര്‍ സര്‍വിസ് ക്രമീകരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.