Currency

മത്ര സൂഖിലെ കടകളില്‍ കാമറ സ്ഥാപിക്കാന്‍ നഗരസഭ അധികൃതരുടെ നിര്‍ദേശം

സ്വന്തം ലേഖകന്‍Thursday, December 28, 2017 12:56 pm

മത്ര: മത്ര സൂഖിലെ കടകള്‍ക്കുള്ളിലും പുറത്തും കാമറ സ്ഥാപിക്കാന്‍ നിര്‍ദേശം. മസ്‌കത്ത് നഗരസഭ അധികൃതരാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ദിവസം സൂഖില്‍ കടകള്‍ കയറി പരിശോധിച്ച ഉദ്യോഗസ്ഥര്‍ കാമറ സ്ഥാപിക്കാത്തവരോട് എത്രയും പെട്ടെന്ന് കാമറകള്‍ ഘടിപ്പിക്കാന്‍ ആവശ്യപ്പെട്ടു.

കടകളിലോ സൂഖിലോ ഉണ്ടാകുന്ന മോഷണം പോലുള്ള കുറ്റകൃത്യങ്ങള്‍ക്ക് പ്രധാന തെളിവായി കാമറയിലെ ദൃശ്യങ്ങള്‍ ഉപയോഗിക്കാനും കുറ്റവാളികളെ കണ്ടെത്താനും സാധിക്കുമെന്നതിനാല്‍ പുതിയ നിര്‍ദേശം ഗുണംചെയ്യും. കൂടാതെ സാധനങ്ങള്‍ മറന്നുവെക്കുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ കടകളില്‍ ജോലി ചെയ്യുന്നവരെ സംശയിച്ച് പരാതിപ്പെടുന്നതു മൂലമുള്ള പ്രയാസങ്ങളില്‍നിന്ന് രക്ഷപ്പെടാനും കാമറ സ്ഥാപിക്കുന്നതിലൂടെ സാധിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x