
മസ്‌കത്ത്: ഒമാനില്‍ പ്രവാസി തൊഴിലാളികള്‍ക്ക് തൊഴില്‍ മാറ്റത്തിന് പുതിയ മാര്‍ഗവുമായി മാനവവിഭവ ശേഷി മന്ത്രാലയം. പ്രവാസി തൊഴിലാളികള്‍ക്ക് ഇ- സര്‍വീസ് സൗകര്യമാണ് മന്ത്രാലയം ലഭ്യമാക്കുന്നത്. എന്നാല്‍, തൊഴില്‍ ഉടമക്ക് മാത്രമാണ് കമ്പനി മാറ്റത്തിന് അവസരം ഒരുക്കാന്‍ സാധിക്കുക. രാജ്യത്ത് നിന്ന് പുറത്തുകടക്കാതെ തന്നെ ജോലി മാറുന്നതിനും ഇതിലൂടെ അവസരമൊരുങ്ങും.
ഈ സൗകര്യം ഉപയോഗിക്കുന്നതിന് ഐഡി നമ്പര്‍, ജനന തീയതി, ലൈസന്‍സ് നമ്പര്‍ എന്നിവ മന്ത്രാലയം വെബ്സൈറ്റ് വഴി രേഖപ്പെടുത്തി അപേക്ഷ സമര്‍പ്പിക്കുകയാണ് ആദ്യം വേണ്ടത്. തുടര്‍ന്ന് തൊഴിലാളിയുടെ തൊഴില്‍ സമയ പരിധി പരിശോധിച്ച ശേഷം തൊഴില്‍ ഉടമയ്ക്ക് തൊഴില്‍ മാറ്റത്തിന് അംഗീകാരം നല്‍കാന്‍ സാധിക്കും.
തൊഴിലാളിയെ കുറിച്ച് വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ പ്രിന്റുമായി പുതിയ തൊഴില്‍ ഉടമക്ക് ആര്‍ഒപിയില്‍ വിസക്ക് അപേക്ഷിക്കാനാകും. അഞ്ച് റിയാല്‍ ട്രാന്‍സഫര്‍ ഫീ നല്‍കണം. തുടര്‍ന്ന് മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി സിവില്‍ സ്റ്റാറ്റസ് വഴി റസിഡന്‍സ് കാര്‍ഡിന് അപേക്ഷിക്കാനാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.