Currency

ഓര്‍ബിറ്റല്‍ ഹൈവേയില്‍ 31 മുതല്‍ ഗതാഗത ക്രമീകരണം

സ്വന്തം ലേഖകന്‍Saturday, December 30, 2017 11:54 am

ദോഹ: ലുസൈലില്‍നിന്നു സല്‍വ റോഡിലേക്കുള്ള പുതിയ ഓര്‍ബിറ്റല്‍ ഹൈവേയില്‍ ദൂഖാന്‍ റോഡിനും സല്‍വ റോഡിനുമിടയില്‍ വടക്കോട്ടുള്ള 13.5 കിലോമീറ്റര്‍ ദൂരത്തില്‍ ഗതാഗത ക്രമീകരണം. 31 മുതലാണ് ഗതാഗത നിയന്ത്രണം. മുഖ്യപാതയോടു ചേര്‍ന്നു നിര്‍മിച്ചിരിക്കുന്ന സമാന്തരപാതയിലൂടെ ഗതാഗതം തിരിച്ചുവിടുമെന്ന് അഷ്ഗാല്‍ അറിയിച്ചു. ലുസൈലില്‍ നിന്നു മിസൈദിലേക്കും സല്‍വ റോഡിലേക്കുമുള്ള വാഹനങ്ങള്‍ സല്‍വ റോഡിലെ 24-ാം നമ്പര്‍ ഇന്റര്‍ചേഞ്ചില്‍ നിന്നാണ് സമാന്തരപാതയിലേക്കു കടക്കേണ്ടത്.

ഉം അല്‍ ജുവാനിഷ് ഇന്റര്‍ചേഞ്ചിലെത്തി ഓര്‍ബിറ്റല്‍ ഹൈവേയിലേക്കു കയറി യാത്ര തുടരാം. പുതിയ ഓര്‍ബിറ്റല്‍ ഹൈവേയിലെ മൂന്നുവരിപ്പാതയ്ക്കു വീതികൂട്ടി വികസിപ്പിക്കുന്നതിനാണ് സമാന്തരപാതയിലൂടെ വാഹനങ്ങള്‍ തിരിച്ചുവിടുന്നത്. അനുവദനീയമായ പരമാവധി വേഗം മണിക്കൂറില്‍ 80 കിലോമീറ്ററാണ്. 12 മാസത്തേക്കാണ് ഇവിടെ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തുന്നതെന്ന് അഷ്ഗാല്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x