Currency

എച്ച്എംസിയില്‍ പണമിടപാടുകള്‍ ഇനി മുതല്‍ കാര്‍ഡിലൂടെ മാത്രം

സ്വന്തം ലേഖകന്‍Monday, January 1, 2018 11:03 am

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച്എംസി) ആശുപത്രികള്‍ ഇനിമുതല്‍ കറന്‍സി രഹിതം. ജനുവരി ഒന്നുമുതല്‍ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇ-കാഷ് കാര്‍ഡ് എന്നിവ ഉപയോഗിച്ചേ പണമടയ്ക്കാനാവൂ. വിമന്‍സ് ആശുപത്രി, അല്‍ സദ്ദ് പീഡിയാട്രിക് എമര്‍ജന്‍സി സെന്റര്‍, ബോണ്‍ ആന്‍ഡ് ജോയിന്റ് സെന്റര്‍ എന്നിവിടങ്ങളില്‍ കറന്‍സി രഹിത ഇടപാട് പരീക്ഷണം പൂര്‍ണവിജയമായ സാഹചര്യത്തിലാണ് എല്ലാ ആശുപത്രികളിലേക്കും ഇതു വ്യാപിപ്പിക്കുന്നത്.

ദിവസവും ആയിരക്കണക്കിന് പണമിടപാടാണ് എച്ച്എംസിയില്‍ നടക്കുന്നത്. ഇവ പൂര്‍ണമായും ഡിജിറ്റലാകുന്നതോടെ കണക്കുകള്‍ തിട്ടപ്പെടുത്തുന്നത് വളരെ എളുപ്പമാകുമെന്ന് ധനകാര്യവിഭാഗം പറയുന്നു. തുടക്കത്തില്‍ രോഗികള്‍ക്ക് നേരിയ അസൗകര്യം നേരിട്ടേക്കാമെങ്കിലും അവരും പെട്ടെന്ന് ഇതുമായി ചേര്‍ന്നുപോകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നേരത്തേതന്നെ പണമിടപാടുകള്‍ ഡിജിറ്റല്‍ ആക്കിയിരുന്നു. പ്രാഥമികാരോഗ്യ സംരക്ഷണ കോര്‍പറേഷനും(പിഎച്ച്സിസി) ഇടപാടുകള്‍ കാര്‍ഡ് മുഖാന്തരം മാത്രമാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x