Currency

മാനദണ്ഡങ്ങൾ കർശനമാക്കി; സ്വിറ്റ്സര്‍ലന്‍ഡ് പൗരത്വം നേടുക ഇനി ദുഷ്കരം

സ്വന്തം ലേഖകൻMonday, January 1, 2018 9:17 pm

ജനീവ: സ്വിറ്റ്സര്‍ലന്‍ഡ് പൗരത്വം നേടുക ഇനി ദുഷ്കരമാകും. സി റെസിഡന്‍സ് പെര്‍മിറ്റുള്ള കുടിയേറ്റക്കാര്‍ക്കു മാത്രമായിരിക്കും ഇനി പൗരത്വത്തിന് അപേക്ഷിക്കാനുള്ള യോഗ്യത. ഇതിനുപുറമെ സ്വിറ്റ്സര്‍ലന്‍ഡിലെ ഏതെങ്കിലുമൊരു ദേശീയ ഭാഷയില്‍ എഴുത്തു പരീക്ഷയിലൂടെ പ്രാവീണ്യം തെളിയിക്കുകയും വേണം.

നിലവിൽ കാന്റണുകളും ഫ്രഞ്ച് ഭാഷ സംസാരിക്കാനുള്ള കഴിവ് മാത്രമാണ് ഇതുവരെ നോക്കിയിരുന്നത്. ഇനിമുതൽ അക്രെഡിറ്റഡ് ലാംഗ്വേജ് സ്കൂളുകളില്‍ മാത്രമായിരിക്കും ഭാഷാ പരിജ്ഞാനമളക്കാനുള്ള എഴുത്തു പരീക്ഷ നടത്തുക. ഇതിന് 250 ഫ്രാങ്ക് ഫീസും ഈടാക്കുന്നതായിരിക്കും.

സര്‍ക്കാര്‍ ആനുകൂല്യം പറ്റുന്നവര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാന്‍ കഴിയില്ലെന്ന ചട്ടവും കർശനമാക്കിയിട്ടുണ്ട്. നിലവില്‍ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർ മാത്രമല്ല, കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ആനുകൂല്യം വാങ്ങിയിട്ടുള്ളവരും അപേക്ഷിക്കാന്‍ പാടില്ലെന്നതാണു പുതിയ വ്യവസ്ഥ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x