Currency

മസ്‌കത്തില്‍ പിടിയിലായ തൊഴില്‍ നിയമ ലംഘകരെ നാടുകടത്തി

സ്വന്തം ലേഖകന്‍Tuesday, January 2, 2018 10:48 am

മസ്‌കത്ത്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തൊഴില്‍ നിയമലംഘനത്തിന് 401 വിദേശികള്‍ അറസ്റ്റിലായി. ഒരാഴ്ചക്കിടെ മാനവവിഭവ ശേഷി മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ പിടിക്കപ്പെട്ടത്. വിവിധ സുരക്ഷാ വിഭാഗങ്ങളുടെ സഹകരണത്തോടെയായിരുന്നു പരിശോധന.

324 വാണിജ്യ തൊഴിലാളികള്‍, 38 കര്‍ഷകര്‍, 39 വീട്ടുജോലിക്കാര്‍ തുടങ്ങിയവരാണ് അറസ്റ്റിലായത്. ഇവരില്‍ 172 പേര്‍ ഒളിച്ചോടിയവരാണെന്ന് മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ മാസങ്ങളില്‍ മന്ത്രാലയം പിടികൂടിയ 471 നിയമലംഘകരെ നാടുകടത്തിയതായും അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x