Currency

സഫാരിയില്‍ ഡിജിറ്റല്‍ ഡ്രീം പ്രമോഷനുകള്‍ തുടങ്ങി

സ്വന്തം ലേഖകന്‍Thursday, January 4, 2018 7:35 am

ദോഹ: പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പായ സഫാരിയില്‍ ഡിജിറ്റല്‍ ഡ്രീം എന്ന പേരിനെ അന്വര്‍ത്ഥമാക്കുന്ന വിധം ഇലക്‌ട്രോണിക്‌സ്, ഐടി, ഹോം അപ്ലയന്‍സസ്, ഹോം എന്റര്‍ടെയിന്‍മെന്റ് അനുബന്ധ ഉത്പങ്ങള്‍ക്ക് വന്‍ വിലക്കിഴിവ് വാഗ്ദാനം ചെയ്ത് പ്രമോഷന്‍ തുടങ്ങി. ഗാര്‍മെന്റ്‌സ്, അബായ, ലേഡീസ്, മെന്‍സ്‌വെയറുകള്‍, ഫൂട്ട്‌വെയര്‍ എന്നിവയ്ക്ക് ബൈ 2 ഗെറ്റ് 1 ഫ്രീ പ്രമോഷനും തുടക്കമായി.

ഇലക്‌ട്രോണിക്‌സ് വിഭാഗത്തില്‍ ക്യാമറകളുടെ വന്‍ ശേഖരവും ഫ്‌ലാഷ് ലൈറ്റുകള്‍, എമര്‍ജെന്‍സികള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ ലഭ്യമാണ്. ഐ.ടി വിഭാഗത്തില്‍ ലാപ്‌ടോപ്പ്, ഇയര്‍ഫോണ്‍, കംപ്യുട്ടര്‍ ആക്‌സസറീസ് തുടങ്ങിയ ഉത്പന്നങ്ങളും ഉണ്ട്. ഹോം അപ്ലയന്‍സസ് വിഭാഗത്തില്‍ റെഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, ഗ്രൈന്‍ഡര്‍, ഓവന്‍ തുടങ്ങിയവയും ഹോം എന്റര്‍ടെയിന്‍മെന്റ് വിഭാഗത്തില്‍ ടി.വി, ഹോം തീയേറ്ററുകള്‍ തുടങ്ങിയവയ്ക്കും വന്‍ വിലക്കുറവുണ്ട്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച ഓഫറുകളും പ്രമോഷനുകളും 2018 ലും തുടരുമെന്ന പരോക്ഷ പ്രഖ്യാപനവും സഫാരി നടത്തുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x