
ദോഹ: ഡിസംബറില്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി മുഖേന അനുവദിച്ചത് 2996 പാസ്‌പോര്‍ട്ടുകള്‍. ഡിസംബറില്‍ 977 വീസ അനുവദിച്ചപ്പോള്‍ 1317 പാസ്‌പോര്‍ട്ട് അനുബന്ധ സേവനങ്ങളും നല്‍കി. ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡുകള്‍ 40 എണ്ണം അനുവദിച്ചു. സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട് 2583 സേവനങ്ങളും നല്‍കി.
നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കായി 65 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. തൊഴില്‍ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് 180 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 238 ജനന റജിസ്‌ട്രേഷനും 21 മരണ റജിസ്‌ട്രേഷനും രണ്ടു വിവാഹ റജിസ്‌ട്രേഷനും നടത്തി. വീട്ടു ജോലിക്കാരുടെ 43 കേസുകളും ഡിസംബറില്‍ റജിസ്റ്റര്‍ ചെയ്തതായി ഇന്ത്യന്‍ എംബസി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.