Currency

അല്‍ മസ്‌റൂവ ഇന്റര്‍ചെയ്ഞ്ചിന്റെ അടിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

സ്വന്തം ലേഖകന്‍Thursday, January 4, 2018 2:57 pm

ദോഹ: നോര്‍ത്ത് റോഡില്‍ അല്‍ മസ്‌റൂവ ഇന്റര്‍ചെയ്ഞ്ചിന്റെ അടിയിലായി അഷ്ഗാല്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. ആറു മാസത്തേക്കാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ന്യൂ ഓര്‍ബിറ്റല്‍ ബൈവേ, ട്രക്ക് റൂട്ട് പദ്ധതിയിലെ ബഹുതല ഇന്റര്‍ചെയ്ഞ്ചിന്റെ നിര്‍മാണത്തിനുവേണ്ടിയാണ് നിയന്ത്രണം.

അല്‍ ഷമാലില്‍ നിന്നു ദോഹയിലേക്കു പോകുന്ന വാഹനങ്ങള്‍ ഒരു കിലോമീറ്റര്‍ ദൂരത്തോളം മറ്റൊരു റോഡിലൂടെ യാത്ര ചെയ്തശേഷം സ്ഥിരം റോഡില്‍ തിരിച്ചെത്തണം. അല്‍ ഷമാല്‍ റോഡിലൂടെ ഇരുവശങ്ങളിലേക്കും മൂന്നു വരി പാതയായി ചുരുക്കും. പുതിയ ഇന്റര്‍ചെയ്ഞ്ച് ഈ വര്‍ഷം തുറക്കുന്നതോടെ റോഡ് മൂന്നുവരി പാതയില്‍ നിന്ന് അഞ്ചുവരി പാതയായി മാറും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x