
മസ്കത്ത്: ഇന്ത്യന്‍ വിദ്യാഭ്യാസ പ്രദര്‍ശനം സലാലയില്‍ ആരംഭിച്ചു. ഇന്നലെ ആരംഭിച്ച പ്രദര്‍ശനം 16ാം തീയതി വരെ ഒമാനിലെ വിവിധ നഗരങ്ങളില്‍ നടക്കും. ശനിയാഴ്ച സലാല ഹംദാന്‍ പ്ലാസ ഹോട്ടലിലും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ റൂവി ഹഫാ ഹൗസിലും പ്രദര്‍ശനം നടക്കും. ചൊവ്വാഴ്ച സൊഹാര്‍ ബീച്ച് ഹോട്ടലിലാണ് പ്രദര്‍ശനം.
ഇന്ത്യയിലെ മുന്‍നിര സര്‍വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിപാടിയില്‍ പങ്കെടുക്കും. മെഡിസിന്, എന്‍ജിനീയറിങ്, ബിസിനസ് മാനേജ്മെന്റ്, മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ്, ആര്‍ട്സ് ആന്‍ഡ് സയന്‍സ്, ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ മാനേജ്മെന്റ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ് തുടങ്ങി വിവിധ മേഖലകളിലെ ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ ലഭ്യമാക്കുന്ന സ്ഥാപനങ്ങളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുക.
14 സര്‍വകലാശാലകള്‍ക്ക് കീഴിലെ 75ലധികം സ്ഥാപനങ്ങളില്‍നിന്നുള്ള 250ഓളം കോഴ്സുകളെക്കുറിച്ച വിവരങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ലഭ്യമാകും. സൗജന്യ കൗണ്‍സലിങ്, പ്രവേശന മാര്‍ഗനിര്‍ദേശം, നീറ്റ് അടക്കം മത്സര പരീക്ഷകളെ കുറിച്ച് ബോധവത്കരണ സെമിനാര്‍ എന്നിവയും നടക്കും. പ്രവേശനം സൗജന്യമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.