Currency

ഖത്തര്‍ കൂടുതല്‍ ശൈത്യത്തിലേക്ക്; ഏറ്റവും കുറവ് 3.7 ഡിഗ്രി സെല്‍ഷ്യസ്

സ്വന്തം ലേഖകന്‍Sunday, January 14, 2018 10:58 am

ദോഹ: രാജ്യം കൂടുതല്‍ ശൈത്യത്തിലേക്ക് നീങ്ങുന്നു. കഴിഞ്ഞ ദിവസങ്ങളിലായി 15 ഡിഗ്രി സെല്‍ഷ്യസാണ് രാജ്യത്തുടനീളം അനുഭവപ്പെട്ട കാലാവസ്ഥ. വരും ദിവസങ്ങളില്‍ പ്രത്യേകിച്ച് രാത്രികളില്‍ കൂടുതല്‍ തണുപ്പ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായി 3.5 ഡിഗ്രി സെല്‍ഷ്യസ് ബൂസംറയില്‍ രേഖപ്പെടുത്തി.

ഖത്തറിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ താപനില കഴിഞ്ഞ സീസണില്‍ 2017 ഫെബ്രുവരിയില്‍ ബൂസംറയില്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതാണ്. അല്‍ഖോര്‍, മിസൈദ്, വക്‌റ എന്നീ ഭാഗങ്ങളില്‍ ഇന്നലെ 10 ഡിഗ്രിയില്‍ താഴെയാണ് താപനില രേഖപ്പെടുത്തിയത്. മിസൈദില്‍ 5.9 ഡിഗ്രിയും വക്‌റയില്‍ 9.8ഉം അല്‍ഖോറില്‍ എട്ടും ഡിഗ്രി രേഖപ്പെടുത്തി. ദോഹയില്‍ ഇന്നലെ 13.8 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയപ്പോള്‍ ദുഖാനിലും അല്‍ റുവൈസിലും 14.6 ഡിഗ്രിയാണ് താപനില.

തീരത്ത് തെക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത മൂന്ന് മുതല്‍ 12 നോട്ടിക്കല്‍ മൈല്‍ ആയിരിക്കുമെന്നും വകുപ്പ് വ്യക്തമാക്കി. കാഴ്ചാ ദൂരപരിധി നാല് മുതല്‍ എട്ട് കിലോമീറ്റര്‍ വരെയാകാനിടയുണ്ടെന്നും ചിലയിടങ്ങളില്‍ അതിലും കുറയുമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x