Currency

മിസൈമീര്‍ ഇന്റര്‍ചെയ്ഞ്ചിലെ അല്‍ ഒബൈദലി മേല്‍പാലം പൊളിച്ചു മാറ്റുന്നു

സ്വന്തം ലേഖകന്‍Thursday, January 18, 2018 1:05 pm

ദോഹ: മിസൈമീര്‍ റൗണ്ട്എബൗട്ടി (മെഡിക്കല്‍ കമ്മീഷന്‍ റൗണ്ട്എബൗട്ട്)ലെ അല്‍ ഒബൈദലി മേല്‍പാലം പൊളിച്ചു മാറ്റുന്നു. മേഖലയിലെ ഗതാഗതം സുഗഗമാക്കുന്നതിനായുള്ള മിസൈമീര്‍ ബഹുതല ഇന്റര്‍സെക്ഷന്റെ നിര്‍മ്മാണത്തിന്റെ ഭാഗമായാണ് പാലം പൊളിച്ചു മാറ്റുന്നത്. ഇറിങ് റോഡില്‍ നിന്നും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്കുള്ള പാലം പൊളിക്കുന്നത്. പബ്ലിക് വര്‍ക്‌സ് അതോറ്റിയായ അശ്ഗാല്‍ പാലം പൊളിക്കല്‍ ആരംഭിച്ചു.

ഇതുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം കഴിഞ്ഞ ദിവസം ആരംഭിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തേക്കാണ് മേഖലയിലെ ഗതാഗത നിയന്ത്രണം. ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ്, റൗദത് ഖൈല്‍ സ്ട്രീറ്റ്, ഇറിങ് റോഡ്, ദോഹ എക്‌സ്പ്രസ് വേ എന്നിവ ഉള്‍പ്പെടുന്നതാണ് മിസൈമീര്‍ ഇന്റര്‍സെക്ഷന്‍. നിയന്ത്രണം ആരംഭിച്ചതോടെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്നുമുള്ള വാഹനങ്ങള്‍ പുതുതായി നിര്‍മ്മിച്ച പാതയിലൂടെയാണ് ഇറിങ് റോഡിലേക്ക് പ്രവേശിക്കേണ്ടത്. റൗദത് അല്‍ ഖൈല്‍ സ്ട്രീറ്റിലേക്കും ദോഹ എക്‌സ്പ്രസ് വേയിലേക്കും പോകുന്നതിന് ഇറിങ് റോഡില്‍ പുതിയ സിഗ്‌നല്‍ അശ്ഗാല്‍ സ്ഥാപിച്ചിട്ടുണ്ട്. ഇറിങ് റോഡില്‍ നിന്നും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്കുള്ള വാഹനങ്ങള്‍ റൗണ്ട്എബൗട്ടിന് മുമ്പായി സ്ഥാപിച്ച സിഗ്‌നലില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പുതിയ റോഡിലേക്ക് പ്രവേശിക്കണം.

ദോഹ എക്‌സ്പ്രസ്‌വേയില്‍ നിന്നും ഇറിങ്, റൗദത് അല്‍ ഖൈല്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയ ഭാഗത്തേക്കുള്ളവര്‍ റൗണ്ട് എബൗട്ടിന് മുമ്പായി നിര്‍മ്മിച്ച പുതിയ റോഡിലേക്ക് കടന്ന് സിഗ്‌നലില്‍ നിന്നും തിരിയണം. റൗദത് അല്‍ ഖൈല്‍ സ്ട്രീറ്റില്‍ നിന്നുള്ള വാഹനങ്ങള്‍ റൗണ്ട് എബൗട്ടില്‍ പ്രവേശിച്ച് മൂന്നാം എക്‌സിറ്റില്‍ കടന്ന് ഫ്രീറൈറ്റ് എടുത്ത് പുതിയ റോഡിലേക്ക് പ്രവേശിച്ചാണ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്ക് പോകേണ്ടത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x