Currency

കത്താറയില്‍ ശൈത്യകാല ഉല്‍സവം ആരംഭിച്ചു

സ്വന്തം ലേഖകന്‍Saturday, January 20, 2018 3:15 pm

ദോഹ: കത്താറ സാംസ്‌കാരിക ഗ്രാമത്തില്‍ ശൈത്യകാല ഉല്‍സവം ആരംഭിച്ചു. ശൈത്യകാല ഉല്‍സവം തിങ്കളാഴ്ച വരെ തുടരും. ഉല്‍സവത്തില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്. സന്ദര്‍ശകര്‍ക്കായി വൈവിധ്യമാര്‍ന്ന ഒട്ടേറെ വിനോദ പരിപാടികളാണ് സജ്ജമാക്കിയിട്ടുള്ളത്.

നഗരസഭ, പരിസ്ഥിതി മന്ത്രാലയം വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ശില്‍പശാല, അല്‍ ഖന്നാസ് സൊസൈറ്റിയുടെ സഹകരണത്തോടെ ഖത്തരി പൈതൃകങ്ങളെ കുറിച്ചുള്ള ശില്‍പശാല എന്നിവയുണ്ടാകും. കത്താറ മാര്‍ക്കറ്റില്‍ നിന്നു സുഗന്ധദ്രവ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത ഉല്‍പന്നങ്ങള്‍ വാങ്ങാനുള്ള അവസരവുമുണ്ട്. കൂടാതെ ആരോഗ്യ ബോധവല്‍ക്കരണ പരിപാടികളും നടക്കും. സിറിയന്‍ അമേരിക്കന്‍ മെഡിക്കല്‍ സെന്ററിന്റെ ആഭിമുഖ്യത്തിലാണിത്.

പൊതുജനങ്ങള്‍ക്കു സൗജന്യമായി പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ മെഡിക്കല്‍ പരിശോധന നടത്താനുള്ള അവസരവുമുണ്ട്. പരമ്പരാഗത ഖത്തരി ഭക്ഷ്യ വിഭവങ്ങളും ശൈത്യകാല ഉല്‍സവത്തില്‍ ലഭ്യമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x