Currency

മസ്‌കത്തില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി ഉള്‍പ്പെടെ മൂന്നു മരണം

സ്വന്തം ലേഖകന്‍Sunday, January 21, 2018 12:13 pm

മസ്‌കത്ത്: മസ്‌കത്തില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി ഉള്‍പ്പെടെ മൂന്നു മരണം. മസ്‌കത്തില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ ബിദ്ബിദിലാണ് വാഹനാപകടം ഉണ്ടായത്. കോഴിക്കോട് ചെറുവണ്ണൂര്‍ എളയിടത്ത് വീട്ടില്‍ അബ്ദുല്‍ മജീദിന്റെ മകന്‍ മുഹമ്മദ് ഷിഹാസ് (28) ആണ് മരിച്ച മലയാളി. കാറില്‍ ഉണ്ടായിരുന്ന കന്യാകുമാരി സ്വദേശി മാഹീന്‍ ഗുരുതരാവസ്ഥയില്‍ നിസ്വ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച അര്‍ധരാത്രിയായിരുന്നു അപകടം.

ഷിഹാസും മാഹീനും സഞ്ചരിച്ച വാഹനം എതിരെവന്ന സ്വദേശി കുടുംബ സഞ്ചരിച്ച കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ശീതളപാനീയ വിതരണ കമ്പനിയുടെ ശര്‍ഖിയ മേഖല ഓഫീസിലെ ജീവനക്കാരാണ് ഷിഹാസും മാഹീനും. സംഭവ സ്ഥലത്തു വച്ചു തന്നെ മുഹമ്മദ് ഷിഹാസ് മരിച്ചിരുന്നു. 2016ലാണ് ഷിഹാസ് ഒമാനില്‍ എത്തിയത്. സുഹ്റയാണ് മാതാവ്. ഭാര്യ സഹ്ല. മകന്‍ ഇലാന്‍ (രണ്ടര വയസ്).


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x