Currency

എയര്‍ബസ് എ350- 1000 ശ്രേണിയിലെ ആദ്യ വിമാനം ഫെബ്രുവരിയില്‍ ലഭ്യമാക്കുമെന്നു ഖത്തര്‍ എയര്‍വേയ്‌സ്

സ്വന്തം ലേഖകന്‍Tuesday, January 23, 2018 4:45 pm

ദോഹ: എയര്‍ബസ് എ350- 1000 ശ്രേണിയിലെ ആദ്യ വിമാനം ഫെബ്രുവരിയില്‍ ലഭ്യമാക്കുമെന്നു ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍. 37 എയര്‍ബസ് എ350- 1000 വിമാനങ്ങള്‍ക്കാണ് ഖത്തര്‍ എയര്‍വേയ്‌സ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. അതേസമയം ബിസിനസ് ക്ലാസിലെ സീറ്റുകളുടെ ക്രമീകരണം സങ്കീര്‍ണമായതാണു വിമാനം വൈകാന്‍ കാരണമായത്. ബിസിനസ് ക്ലാസിലെ ‘ക്യുസ്വീറ്റു’കളുടെ ക്രമീകരണത്തിനാണ് പ്രതീക്ഷിച്ചതിലുമേറെ സമയമെടുക്കുന്നത്.

എയര്‍ ഇന്ത്യയുടെ ഓഹരി വാങ്ങാന്‍ ഇപ്പോള്‍ താല്‍പര്യമില്ലെന്നും അക്ബര്‍ അല്‍ ബേക്കര്‍ വ്യക്തമാക്കി. ഇന്റര്‍നാഷനല്‍ കണ്‍സോളിഡേറ്റഡ് എയര്‍ലൈന്‍സ് ഗ്രൂപ്പ്, ദക്ഷിണ അമേരിക്കയിലെ ലത്തം എയര്‍ലൈന്‍സ് ഗ്രൂപ്പ്, കാതെ പസിഫിക്, ഇറ്റലിയിലെ മെറിഡിയാന എന്നീ എയര്‍വേയ്‌സ് കമ്പനികളില്‍ ഖത്തര്‍ എയര്‍വേയ്‌സിന് ഇപ്പോള്‍ ഓഹരികളുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x