Currency

ഖലീഫ സ്ട്രീറ്റില്‍ ഗതാഗത ഫെബ്രുവരി 20 വരെ നിയന്ത്രണം

സ്വന്തം ലേഖകന്‍Tuesday, January 23, 2018 4:50 pm

ദോഹ: ഖലീഫ സ്ട്രീറ്റില്‍ ഫെബ്രുവരി 20 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഖലീഫ സ്ട്രീറ്റില്‍ പോസ്റ്റ് ഇന്റര്‍സെക്ഷനും (അല്‍ മഹാ ഇന്റര്‍സെക്ഷന്‍) ടിവി ഇന്റര്‍സെക്ഷനും ഇടയില്‍ ഇരു വശങ്ങളിലേക്കും ഓരോ വരി പാതകളാണ് അഷ്ഗാല്‍ അടയ്ക്കുന്നത്.

അതേസമയം ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ഘട്ടം ഘട്ടമായായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക. മറ്റു രണ്ടു വരി പാതകളില്‍ ഗതാഗതം പതിവു പോലെ അനുവദിക്കും. ഖലീഫ സ്ട്രീറ്റിന്റെ വികസനം, ടിവി റൗണ്ടെബൗട്ട് ഇന്റര്‍സെക്ഷനാക്കി മാറ്റുന്നത് തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു നടത്തുന്നതിനുവേണ്ടിയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x