
ദോഹ: ആസ്പയര് സോണ്‍ ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന രാജ്യാന്തര പട്ടം പറത്തല്‍ ഉല്‍സവം മാര്‍ച്ച് ആറുമുതല്‍ ഒന്പതുവരെ നടക്കും. ആസ്പയര് പാര്‍ക്കിലാണ് പട്ടം പറത്തല്‍ നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പട്ടം പറത്തല്‍ വിദഗ്ധര്‍ ഉല്‍സവത്തില്‍ പങ്കെടുക്കാനെത്തും. രണ്ടാം തവണയാണ് ആസ്പയര് രാജ്യാന്തര പട്ടം പറത്തല്‍ ഉല്‍സവം സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ആദ്യത്തെ കൈറ്റ് ഫെസ്റ്റിവല്‍ വന്‍ വിജയമായിരുന്നു. ജനങ്ങള്‍ക്കു പട്ടം പറത്തല്‍ ശില്പശാലകളുടെ ഭാഗമാവാനുള്ള അവസരവുമുണ്ടെന്ന് സംഘാടക സമിതി ചെയര്‍പഴ്സന്‍ ഖോലൂദ് അല്‍ ഹെയില്‍ പറഞ്ഞു. പ്രഫഷനല്‍ വിഭാഗത്തില്‍ വ്യക്തിഗതമായും ടീമായും പട്ടം പറത്തല്‍ മല്‍സരത്തില്‍ പങ്കെടുക്കാനാവും. പ്രഫഷനല്‍ മല്‍സരങ്ങള്‍ക്കൊപ്പം തന്നെ വിദ്യാര്‍ഥികള്‍ക്കായി ഇന്റര്‍സ്കൂള്‍ മല്‍സരവും സംഘടിപ്പിക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.