
ദോഹ: രാജ്യത്ത് ജനുവരി മാസത്തെ അപേക്ഷിച്ചു ഇന്ധന വില വര്‍ധിക്കും. പെട്രോളിന് അഞ്ചു ദിര്‍ഹവും, ഡീസലിനു പത്തു ദിര്‍ഹവുമാണ് ഈ മാസത്തെ വര്‍ധന. ഖത്തര്‍ പെട്രോളിയം പ്രസിദ്ധീകരിച്ച ഫെബ്രുവരിയിലെ വില വിവര പട്ടിക പ്രകാരം പ്രീമിയം പെട്രോളിനു 1.85 റിയാലും, സൂപ്പര്‍ പെട്രോളിന് 1.90 റിയാലുമാണ്.
ജനുവരി മാസത്തില്‍ യഥാക്രമം 1.80 റിയാല്‍, 1.85 റിയാല്‍ എന്നിങ്ങനെയായിരുന്നു വില. ഡീസല്‍ വില 1.85 ഖത്തര്‍ റിയാലാവും. ജനുവരിയില്‍ ഡീസലിന് 1.75 ഖത്തര്‍ റിയാലായിരുന്നു വില. രാജ്യാന്തര വിപണിയിലെ ഇന്ധന വിലയെ അടിസ്ഥാനമാക്കി രാജ്യത്തെ ഇന്ധന വില നിശ്ചയിക്കാന്‍ തുടങ്ങിയതിനു ശേഷമുള്ള ഉയര്‍ന്ന വിലയാണിത്. 2016 ഏപ്രില്‍ മുതലാണ് ഇന്ധന വില രാജ്യാന്തര വിപണി വിലയുമായി ബന്ധിപ്പിച്ച് കണക്കാക്കാന്‍ തുടങ്ങിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.