Currency

മസ്‌കത്ത് രാജ്യാന്തര വിമാനത്താവളം; പുതിയ ടെര്‍മിനല്‍ മാര്‍ച്ച് 20ന് യാത്രക്കാര്‍ക്കായി തുറക്കും

സ്വന്തം ലേഖകന്‍Friday, February 2, 2018 8:32 am

 

മസ്‌കത്ത്: മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ മാര്‍ച്ച് 20 മുതല്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുമെന്ന് ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയം അറിയിച്ചു. ബജറ്റ് എയര്‍ലൈനുകള്‍ ഉള്‍പ്പടെ പുതിയ വിമാനത്താവളത്തില്‍ നിന്നാകും സര്‍വ്വീസ് നടത്തുക. പുതിയ ടെര്‍മിനലിന്റെ ഭാഗമായുള്ള റണ്‍വെ രണ്ട് വര്‍ഷം മുമ്പുതന്നെ തുറന്നിരുന്നു.

75 ശതമാനം ട്രയല്‍ വിജകരമായി പൂര്‍ത്തിയാക്കിയതായും ബാക്കിയുള്ള 11 ട്രയലുകള്‍ ഉദ്ഘാടനത്തിന് മുന്നോടിയായി പൂര്‍ത്തിയാക്കുമെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ സാബി വ്യക്തമാക്കി. 25,000 പേര്‍ ഇതിനോടകം വിവിധ ട്രയലുകളില്‍ പങ്കെടുത്തു. പരീക്ഷണ പറക്കലും കഴിഞ്ഞ വര്‍ഷം അവസാനത്തോടെ വിജയകരമായി നടന്നിരുന്നു.

വര്‍ഷത്തില്‍ 20 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന വിമാനത്താവളം 2020ഓടെ ലോകത്തിലെ മികച്ച 20 വിമാനത്താവളങ്ങളില്‍ ഒന്നായി മാറുമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് കമ്പനി വ്യക്തമാക്കി. നിലവിലെ വിമാനത്താവളം ബജറ്റ് വിമാനങ്ങള്‍ക്ക് മാത്രമായി പരിമിധപ്പെടുത്താനും പദ്ധതിയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x