Currency

ഇന്ധന വിലയില്‍ വര്‍ധന; ഉയര്‍ന്ന നിരക്ക് ബാധിക്കുന്നത് വിദേശികളെ

സ്വന്തം ലേഖകന്‍Saturday, February 3, 2018 1:22 pm

മസ്‌കത്ത്: ഫെബ്രുവരി മാസത്തെ ഇന്ധനവില പ്രാബല്യത്തില്‍ വന്നു. നിരക്കില്‍ നേരിയ വര്‍ധനയുണ്ടായിട്ടുണ്ട്. എം 91 പെട്രോളിന് 207 ബൈസയും എം 95 പെട്രോളിന് 218 ബൈസയും ഡീസലിന് 244 ബൈസയുമാണ് പുതിയ നിരക്ക്. ജനുവരിയിലെ നിരക്ക് പ്രകാരം എം95 പെട്രോളിന് 213 ബൈസയും എം91 പെട്രോളിന് 199 ബൈസയും ഡീസലിന് 230 ബൈസയുമായിരുന്നു.

അതേസമയം, ജനുവരി ഒന്നു മുതല്‍ എം 91 പെട്രോളിനു സ്വദേശികള്‍ക്ക് സബ്സിഡി ഏര്‍പ്പെടുത്തിയിരുന്നു. അതിനാല്‍ ഉയര്‍ന്ന നിരക്ക് വിദേശികളെ മാത്രമാണ് ബാധിക്കുക. ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നതും എം 91 പെട്രോളാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x