
മസ്‌കറ്റ്: ഒമാനിലെ സ്ഥിരതാമസക്കാരായ വിദേശ തൊഴിലാളികളുടെ അവകാശങ്ങളും കടമകളും വ്യക്തമാക്കുന്ന പുതിയ മാര്‍ഗരേഖ പുറത്തിറക്കി. മനുഷ്യാവകാശ കമ്മിഷനാണ് മാര്‍ഗരേഖ പുറത്തിറക്കിയത്. ഇംഗ്ലീഷ്, അറബി ഭാഷകളിലാണ് വിദേശതൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ വിശദമാക്കുന്ന മാര്‍ഗരേഖ ഇറക്കിയിരിക്കുന്നത്.
സംസ്‌കാരം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൊഴില്‍നിയമം, കരാര്‍വ്യവസ്ഥകള്‍, നടപടിക്രമങ്ങള്‍ തുടങ്ങി സ്വകാര്യമേഖലയിലെ വിദേശതൊഴിലാളികള്‍ നേരിടുന്ന വിഷയങ്ങളും പുതിയ മാര്‍ഗരേഖയില്‍ പ്രതിപാദിക്കുന്നു.
കൂടാതെ തൊഴിലാളികള്‍ക്ക് അവകാശലംഘനങ്ങള്‍ നേരിട്ടാല്‍ ഒമാന്‍ മനുഷ്യാവകാശകമ്മിഷന്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.