Currency

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

സ്വന്തം ലേഖകന്‍Monday, February 5, 2018 3:36 pm

മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. തൃശൂര്‍ കൈപ്പമംഗലം ചെളിങ്ങാട് ഒറ്റതൈ സെന്റര്‍ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന പുഴങ്കരയില്ലത്ത് പരേതനായ ഖാലിദിന്റെ മകന്‍ അബ്ദുള്‍ കരീം(55) ആണ് മരിച്ചത്.

ജോലി ആവശ്യാര്‍ഥം ദുബായിലേക്ക് പോകവേ ഞായറാഴ്ച രാത്രിയോടെയായിരുന്നു അപകടം. ഒറ്റപ്പെട്ട സ്ഥലത്താണ് അപകടം നടന്നത്. ഇതിനാല്‍ ആശുപത്രിയിലെത്തിക്കാന്‍ വൈകിയിരുന്നു. ദുബായില്‍ നിന്ന് സാധനങ്ങള്‍ കൊണ്ടുവന്ന് വിതരണം ചെയ്യുന്ന ജോലി ആയിരുന്നു കരീമിന്. കഴിഞ്ഞ 30 വര്‍ഷത്തോളമായി ഇയാള്‍ ഒമാനില്‍ ജോലി ചെയ്ത് വരികയായിരുന്നു.

ചികിത്‌സാ ആവശ്യാര്‍ഥം നാട്ടിലായിരുന്ന കരീം ഞായറാഴ്ച രാത്രിയാണ് തിരികെയെത്തിയത്. ഭാര്യ ഹസീനയും മൂന്ന് മക്കളും ഒമാനിലുണ്ട്. കുടുംബസമേതം റുസ്താഖിലായിരുന്നു താമസം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x