Currency

ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ മഞ്ഞിനു സാധ്യത

സ്വന്തം ലേഖകന്‍Monday, February 5, 2018 3:54 pm

ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ പുലര്‍മഞ്ഞിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണവകുപ്പ്. തിങ്കള്‍ മുതല്‍ വാരാന്ത്യം വരെയും മഞ്ഞിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഹൈവേകളിലടക്കം ദൂരക്കാഴ്ച കുറയുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം സൂക്ഷിക്കണം. കാലാവസ്ഥാ വിഭാഗം സമൂഹമാധ്യമങ്ങളിലൂടെ നല്‍കുന്ന ഏറ്റവും പുതിയ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും ഗതാഗതവിഭാഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്നും നാളെയും കാറ്റിന്റെ വേഗം കുറയുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ശക്തമായ കാറ്റടിച്ചിരുന്നതിനാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ഖത്തറില്‍ താരതമ്യേന തണുപ്പു കൂടുതലായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x