Currency

ഭക്ഷണശാലകളില്‍ പരിശോധന: ബര്‍ക്കയില്‍ 26 റസ്റ്റാറന്റുകള്‍ പൂട്ടിച്ചു

സ്വന്തം ലേഖകന്‍Thursday, February 8, 2018 12:38 pm

ബര്‍ക്ക: ബര്‍ക്കയില്‍ ഭക്ഷണശാലകളില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിവന്ന മൂന്നു ദിവസത്തെ പരിശോധനയില്‍ 26 റസ്റ്റാറന്റുകള്‍ പൂട്ടാന്‍ നിര്‍ദേശിച്ചതായി തെക്കന്‍ ബാത്തിന മുനിസിപ്പാലിറ്റി അറിയിച്ചു. ഭക്ഷ്യയോഗ്യമല്ലാത്ത 735 കിലോ ഭക്ഷണസാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.

ആദ്യ ദിവസം 43 ഭക്ഷണശാലകളില്‍ നടത്തിയ പരിശോധനയില്‍ 31 ആരോഗ്യ നിയമലംഘനങ്ങള്‍ കണ്ടെത്തി. ഇതില്‍ എട്ടെണ്ണം പൂട്ടാന്‍ നിര്‍ദേശിക്കുകയും 345 കിലോ ഭക്ഷണം നശിപ്പിക്കുകയും ചെയ്തു. രണ്ടാം ദിവസം 41 ഭക്ഷണശാലകളില്‍ നടത്തിയ പരിശോധനയില്‍ 33 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ഇതില്‍ 12 എണ്ണം പൂട്ടാന്‍ നിര്‍ദേശിക്കുകയും 170 കിലോ ഭക്ഷണം നശിപ്പിക്കുകയും ചെയ്തു.

അവസാനദിവസം 36 ഇടങ്ങളിലായിരുന്നു പരിശോധന. ഇവിടെ 22 നിയമലംഘനങ്ങള്‍ കണ്ടെത്തി. ആറുസ്ഥാപനങ്ങള്‍ പൂട്ടാന്‍ നിര്‍ദേശിക്കുകയും 220 കിലോ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x