
ദോഹ: ഖത്തര്‍ എയര്‍വേയ്സ് നാലാമത്തെ ഗള്‍ഫ് സ്ട്രീം ജി650ഇആര്‍ എക്സിക്യൂട്ടീവ് വിമാനം സ്വന്തമാക്കി. ഇതോടെ ഏറ്റവും കൂടുതല്‍ ഗള്ഫ്സ്ട്രീം ജി650ഇആര്‍ വിമാനങ്ങളുടെ ഉടമയും ഓപ്പറേറ്ററുമായി ഖത്തര്‍ എയര്‍വേയ്സ് മാറി. കൂടുതല്‍ വേഗമുള്ള ബിസിനസ് ജെറ്റ് വിമാനമാണ് ഗള്ഫ്സ്ട്രീം ജി650ഇആര്‍.
ഗള്ഫ്സ്ട്രീം ജി650ഇആര്‍ സര്‍വീസ് നടത്തുന്ന മധ്യപൗരസ്ത്യ മേഖലയിലെ ആദ്യത്തെ ഓപ്പറേറ്റര്‍ കൂടിയാണ് ഖത്തര്‍ എയര്‍വേയ്സ്. ഖത്തര്‍ എയര്‍വേയ്സിന്റെ പ്രൈവറ്റ് ചാര്‍ട്ടര്‍ സര്‍വീസായ ഖത്തര്‍ എക്സിക്യൂട്ടീവ് ലോകത്തെ ജെറ്റ് എയര്‍ക്രാഫ്റ്റ് ചാര്‍ട്ടര്‍ സര്‍വീസ് സേവനദാതാക്കളില്‍ മുന്‍നിരയിലാണ്.
12 അത്യാധുനിക ഗള്ഫ്സ്ട്രീം, ബൊംബാര്‍ഡിയാര്‍ എക്സിക്യൂട്ടീവ് ജെറ്റ് വിമാനങ്ങളാണ് ഖത്തര്‍ എക്സിക്യൂട്ടീവിനുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.