
മസ്‌കത്ത്: ഒമാനിലെ വിദേശികളുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞവര്‍ഷം നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 11 ഗവര്‍ണറേറ്റുകളില്‍ എട്ടിലും വിദേശികളുടെ എണ്ണത്തില്‍ കുറവുണ്ടായി. 0.08 ശതമാനത്തിന്റെ കുറവുണ്ടായതായാണ് ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇക്കാലയളവില്‍ മുഴുവന്‍ ഗവര്‍ണറേറ്റുകളല്‍ നിന്നുമായി 9808 വിദേശികളാണ് ഒമാന്‍ വിട്ടത്.
മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്ന് മാത്രം 7113 പേരാണ് മാതൃരാജ്യത്തേക്ക് തിരിച്ചത്. ദോഫാര്‍ ഗവര്‍ണറേറ്റ് ആണ് രണ്ടാമത്. നവംബറില്‍ 2,48,628 ആയിരുന്ന വിദേശി ജനസംഖ്യ 2,47,010 ആയി കുറഞ്ഞത്. തെക്കന്‍ ബാത്തിന, ബുറൈമി, മുസന്ദം, തെക്ക് -വടക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത ഗവര്‍ണറേറ്റുകളിലും വിദേശികളുടെ എണ്ണത്തില്‍ കുറവുണ്ടായി. അതേസമയം, മറ്റു മൂന്നു ഗവര്‍ണറേറ്റുകളിലും വിദേശി ജനസംഖ്യ വര്‍ധിച്ചതായും കണക്കുകള്‍ പറയുന്നു.
അതേസമയം സ്വകാര്യമേഖലയിലെ സ്വദേശിവത്കരണ നടപടികള്‍ ഊര്‍ജിതമായി മുന്നേറുകയാണ്. രണ്ടുമാസത്തിനിടെ സ്വകാര്യമേഖലയില്‍ ജോലി ലഭിച്ചത് 9193 സ്വദേശികള്‍ക്കാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.