
മസ്കത്ത്: ഡ്രൈവിങ് ലൈസന്‍സിനുള്ള ഫീസ് ഒമാനില്‍ കുറച്ചു. ഫീസ് 20 റിയാലില്‍ നിന്ന് 10 റിയാലായി കുറച്ചതായി പൊലീസ് അറിയിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ലേണേഴ്സ് ലൈസന്‍സ് ലഭിക്കുന്ന വിദേശികളും സ്വദേശികളും 10 റിയാല്‍ നല്‍കണം. വിദേശികള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കുന്നതിനും പത്ത് റിയാലാണ് ഫീസ്. ഒമാനികള്‍ 10 വര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കുന്നതിന് നിലവിലെ നിരക്കായ 20 റിയാല്‍ തന്നെ നല്‍കണം.
അതേസമയം, വിദേശികള്‍ക്ക് സ്ഥിരം ലൈസന്‍സ് കാലാവധി പത്ത് വര്‍ഷത്തില്‍ നിന്ന് രണ്ട് വര്‍ഷമായി കുറച്ച് കഴിഞ്ഞ ആഴ്ചയില്‍ റോയല്‍ ഒമാന്‍ പൊലീസ് ഉത്തരവിറക്കിയിരുന്നു. സ്വദേശികളുടെ ലൈസന്‍സ് കാലാവധി പത്ത് വര്‍ഷമായി തന്നെ തുടരും. സ്വദേശികള്‍ക്കും വിദേശികള്‍ക്കും താത്കാലിക ലൈസന്‍സുകളാണ് ആദ്യത്തെ ഒരു വര്‍ഷം ലഭിക്കുക. അശ്രദ്ധമായി വാഹനമോടിക്കുന്നവര്‍ക്ക് ബ്ലാക്ക്പോയിന്റ്സ് ലഭിക്കും. ബ്ലാക്ക് പോയിന്റുകളുടെ എണ്ണം വര്‍ധിക്കുന്നവര്‍ക്ക് ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കുന്നതടക്കം ഭേദഗതികളാണ് നിലവില്‍ വരുന്നത്.
പത്തില്‍ അധികം ബ്ലാക്ക് പോയിന്റുകള്‍ താത്കാലിക ലൈസന്‍സില്‍ രേഖപ്പെടുത്തിയാല്‍ വീണ്ടും ഡ്രൈവിംഗ് പരിശീലനം നടത്തണം. ഏഴില്‍ കൂടുതല്‍ ബ്ലാക്ക് പോയിന്റുകളുണ്ടെങ്കില്‍ ഒരു വര്‍ഷത്തേക്കും ആറില്‍ താഴെ മാത്രമാണ് ബ്ലാക്ക് പോയിന്റുകളെങ്കില്‍ സ്ഥിരം ലൈസന്‍സും അനുവദിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.