
മസ്കത്ത്: ഒമാന്‍ പുകയില ഉല്പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കുന്നു. കര്ച്ചവ്യാധിയിതര രോഗങ്ങളുടെ (എന്‍.സി.ഡി) പ്രതിരോധവും നിയന്ത്രണവും ലക്ഷ്യമിട്ട ദേശീയതല കര്‍മ പരിപാടിയുടെ ഭാഗമായാണ് നികുതി വര്‍ധന നടപ്പില്‍ വരുത്തുകയെന്ന് ആരോഗ്യമന്ത്രാലയം അധികൃതര്‍ അറിയിച്ചു. നിലവില്‍ 100 ശതമാനമുള്ള നികുതി 200 ശതമാനമായി ഉയര്‍ത്താനാണ് പദ്ധതി. വ്യാപാര സ്ഥാപനങ്ങളിലെ പുകയില ഉല്പന്നങ്ങളുടെ പരസ്യം കര്‍ശനമായി നിയന്ത്രിക്കുന്നതും ആലോചനയിലുണ്ട്.
പകര്‍ച്ചവ്യാധിയിതര രോഗങ്ങളുടെ വ്യാപനം മനസിലാക്കാന്‍ കഴിഞ്ഞവര്‍ഷം ആദ്യം നടത്തിയ സര്‍വേയില്‍ 60 ശതമാനം സ്വദേശികളും അമിതവണ്ണംമൂലം പ്രയാസമനുഭവിക്കുന്നവരാണെന്ന് കണ്ടെത്തിയിരുന്നു. മൂന്നിലൊന്ന് സ്വദേശികളും അമിത രക്ത സമ്മര്‍ദമുള്ളവരും ആറു പേരില്‍ ഒരാള്‍ എന്ന തോതില്‍ പ്രമേഹ ബാധിതരുമുണ്ട്. പകുതിയോളം സ്വദേശികളും ആവശ്യത്തിന് വ്യായാമം ചെയ്യുന്നവരല്ല എന്നതും സര്‍വേയില്‍ വ്യക്തമായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.