Currency

ഒമാന്‍ ഇ വിസയുടെ നടപടിക്രമങ്ങളില്‍ മാറ്റം വരുത്തുന്നു

സ്വന്തം ലേഖകന്‍Tuesday, February 20, 2018 12:10 pm

ഒമാന്‍: ഇവിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ ഒമാന്‍ മാറ്റം വരുത്തുന്നു. ടൂറിസ്റ്റ്, എക്സ്പ്രസ് വിസകള്‍ക്കുള്ള അപേക്ഷകള്‍ മാര്‍ച്ച് 21 മുതല്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കൂ. ഈ വിഭാഗങ്ങളിലെ വിസ അപേക്ഷകള്‍ മാര്‍ച്ച് 21 മുതല്‍ ആര്‍.ഒ.പി വെബ്സൈറ്റ് മുഖേനയാണ് സ്വീകരിക്കുക. എന്നാല്‍ സര്‍വീസ് ഡെസ്‌കുകള്‍ വഴി അപേക്ഷകള്‍ സ്വീകരിക്കില്ല.

വെബ്സൈറ്റിലെ നിര്‍ദേശപ്രകാരമുള്ള വിവരങ്ങള്‍ നല്‍കി രേഖകള്‍ നല്‍കുകയും ചെയ്ത് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫീസ് അടച്ചാല്‍ ഇവിസ അനുവദിച്ചുകൊണ്ട് ഇമെയില്‍ ലഭിക്കും. ബ്രിട്ടനിലും അമേരിക്കയിലുമെല്ലാം തൊഴില്‍ വിസയുള്ള ഇന്ത്യക്കാര്‍ക്കും സ്പോണ്‍സറില്ലാത്ത ഇവിസ ലഭിക്കും.

വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതലാണ് ഒമാന്‍ ഇവിസ സംവിധാനം ആരംഭിച്ചത്. ഹോട്ടലുകള്‍ക്കും ടൂര്‍ ഓപറേറ്റര്‍മാര്‍ക്കും വിനോദസഞ്ചാരികള്‍ക്കുള്ള വിസക്ക് ഈ സംവിധാനം വഴി എളുപ്പത്തില്‍ അപേക്ഷിക്കാന്‍ കഴിയും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x