
ദോഹ: രാജ്യത്തെ പ്രധാന റോഡുകള്‍ മുറിച്ചു കടക്കുന്നതിനുള്ള നടപ്പാലങ്ങളുടെ രൂപരേഖ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി പ്രകാശനം ചെയ്തു. ഭാവിയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന 50 നടപ്പാലങ്ങളുടെ രൂപരേഖ (ഖത്തര്‍ പെഡസ്ട്രിയന്‍ ക്രോസിംഗ് മാസ്റ്റര്‍ പ്ലാന്‍)കളാണ് പ്രധാനമന്ത്രി പുറത്ത് വിട്ടത്.
ഓവര്‍പാസ്, അണ്ടര്‍പാസ് എന്നിവയടക്കം 26 എണ്ണവും റോഡുകളിലെ 24 ക്രോസ് വാക്കുകളുമടക്കം 50 പെഡസ്ട്രിയന്‍ പാസ്സിംഗുകളാണ് ഇതിലുള്‍പ്പെടുന്നത്. പ്രത്യേകം നിശ്ചയിക്കപ്പെട്ട സ്ഥലത്തായിരിക്കും ഇവ നിര്‍മ്മിക്കുക. എല്ലാ മേഖലകളിലെയും ഗതാഗത സൗകര്യം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലെ പ്രധാന ഘടകമാണെന്നും സമഗ്രവും കാര്യക്ഷവുമായ ഗതാഗത സംവിധാനം രൂപപ്പെടുത്താതെ സാമ്പത്തിക വളര്‍ച്ച സാധ്യമാകുകയില്ലെന്നും ഗതാഗതമന്ത്രി ജാസിം ബിന്‍ സൈഫ് അല്‍ സുലൈതി വ്യക്തമാക്കി.
ഇവ നടപ്പിലാകുന്നതോടെ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്നും മന്ത്രി സൂചിപ്പിച്ചു. ഏറ്റവും മികച്ച നിലവാരത്തിലായിരിക്കും ക്രോസിംഗുകള്‍ നിര്‍മ്മിക്കുകയെന്നും പെഡസ്ട്രിയന്‍ എന്‍വയണ്‍മെന്റ് റിവ്യൂ സിസ്റ്റം ഇതില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.