
ഒമാന്‍: എണ്ണ, പ്രകൃതി വാതക മേഖലയില്‍ സ്വദേശിവത്കരണ ശ്രമങ്ങള്‍ ഊര്‍ജിതമാക്കാന്‍ ഒമാന്‍ തീരുമാനം. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ സ്വദേശികള്‍ക്കായി മൂവായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഈ മേഖലയില്‍ രണ്ടായിരം തൊഴിലവസരങ്ങള്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്.
സ്വകാര്യ മേഖലയില്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ സ്വദേശികള്‍ക്ക് 25,000 തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള മന്ത്രിസഭാ കൗണ്‍സിലിന്റെ തീരുമാനപ്രകാരമാണ് ഈ നടപടി. ഡിസംബര്‍ മൂന്ന് മുതല്‍ ഫെബ്രുവരി 12 വരെ സമയത്തിനുള്ളില്‍ 10342 പേര്‍ക്കാണ് തൊഴില്‍ ലഭിച്ചത്. സ്വദേശിവത്കരണത്തിന് വേഗത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ജനുവരി അവസാനം പത്തുവിഭാഗങ്ങളിലെ 87 തസ്തികകള്‍ക്ക് താല്‍ക്കാലിക വിസാ നിരോധം ഏര്‍പ്പെടുത്തിയിരുന്നു.
സ്വദേശിവത്കരണം സംബന്ധിച്ച നിബന്ധനകള്‍ പാലിക്കാത്ത കമ്പനികള്‍ക്കെതിരായ നടപടി സര്‍ക്കാര്‍ കടുപ്പിച്ച് തുടങ്ങിയിട്ടുമുണ്ട്. കുറഞ്ഞത് പത്തുശതമാനമാണ് സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവത്കരണ തോത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.