Currency

ഖത്തര്‍ എയര്‍വേയ്‌സിന് ഇന്ത്യയില്‍ വിമാനകമ്പനി തുടങ്ങാന്‍ പദ്ധതിയെന്ന് സി.ഇ.ഒ

സ്വന്തം ലേഖകന്‍Friday, February 23, 2018 12:03 pm

ദോഹ: ലോകത്തെ മുന്‍നിര വിമാനകമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സിന് ഇന്ത്യയില്‍ വിമാനകമ്പനി തുടങ്ങാന്‍ പദ്ധതി. 100 വിമാനങ്ങളെങ്കിലും ഉള്ള കമ്പനിക്കാണ് പദ്ധതിയിടുന്നത്. എന്നാല്‍ ഏത് തരത്തിലുള്ള വിമാനങ്ങളായിരിക്കുമെന്നത് സംബന്ധിച്ചോ മറ്റോ ഉള്ള വിവരങ്ങള്‍ ഖത്തര്‍ എയര്‍വേയ്‌സ് സി.ഇ.ഒ അക്ബര്‍ അല്‍ ബാക്കിര്‍ വ്യക്തമാക്കിയില്ല.

ഫ്രാന്‍സിലെ എയര്‍ബസ് ആസ്ഥാനത്ത് നടന്ന എയര്‍ബസിന്റെ എ 3501000 ശ്രേണിയില്‍ പെട്ട അത്യാധുനിക വിമാനകൈമാറ്റ ചടങ്ങിലാണ് ബാക്കിര്‍ ഇന്ത്യയില്‍ കമ്പനി തുടങ്ങുന്ന കാര്യം പറഞ്ഞത്. കഴിഞ്ഞ ഫെബ്രുവരിയിലും അല്‍ബാക്കിര്‍ സമാന പ്രസ്താവന നടത്തിയിരുന്നു. ഖത്തര്‍ ഗവണ്‍മെന്റിന്റെ നിക്ഷേപത്തില്‍ ഇന്ത്യയില്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്ന വിമാനകമ്പനി തുടങ്ങുമെന്നായിരുന്നു അന്ന് ബെര്‍ലിനില്‍ അദ്ദേഹം പറഞ്ഞത്.

എന്നാല്‍ ഇതുസംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഖത്തര്‍ എയര്‍വേയ്‌സ് ഇതുവരെ നടത്തിയിട്ടില്ല. അതേസമയം എയര്‍ഇന്ത്യയുടെ സ്വകാര്യവത്കരണത്തോടെ ഖത്തര്‍എയര്‍വേയ്‌സ് ഇന്ത്യയുടെ വ്യോമയാന മേഖലയില്‍ പുതിയ സംരംഭം തുടങ്ങാനുള്ള സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തല്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x