
മസ്കത്ത്: സമാഈല്‍- റുസ്താഖ് റൂട്ടുകളില്‍ മുവാസലാത്ത് സര്‍വ്വീസ് ആരംഭിക്കുന്നു. വെള്ളിയാഴ്ച മുതലാണ് മുവാസലാത്ത് സര്‍വ്വീസ് ആരംഭിക്കുന്നത്. രണ്ടിടങ്ങളിലേക്കും ദിനംപ്രതി രണ്ട് സര്‍വ്വീസുകളാണുണ്ടാകുക. മുവാസലാത്ത് ഓഫിസില്‍ നിന്നും ബസില്‍ നിന്നും ടിക്കറ്റ് ലഭ്യമാക്കും.
റുസ്താഖില് നിന്നു പുലര്‍ച്ചെ 5.45ന് പുറപ്പെടുന്ന ബസ് രാവിലെ ഏഴു മണിക്ക് അസൈബയിലെത്തും. വണ്‍ വേ ടിക്കറ്റിന് 1.2 റിയാലും റിട്ടേണ്‍ ടിക്കറ്റ് ഉള്‍പ്പെടെ 2.4 റിയാലും ഈടാക്കും. സമാഈലിലേക്ക് 900 ബൈസയാകും നിരക്ക്. ഇരുവശങ്ങളിലേക്കുമുള്ള യാത്രക്ക് 1.8 റിയാലും ഈടാക്കും.
അസൈബ – അല്‍ സഹ്വ ടവര്‍ – നസീം ഗാര്ഡന് റൗണ്ട് എബൗട്ട് – റുസ്താഖ് സുല്‍ത്താന്‍ ഖാബൂസ് മസ്ജിദ്, അസൈബ – അല്‍ സഹ്വ ബസ് സ്റ്റേഷന് – ഫന്ജ – ബിദ്ബിദ്, സമാഈല്‍ എന്നിവയാകും ബസ് റൂട്ടുകള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.