
ദോഹ: അഴിമതി കുറഞ്ഞ 180 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ 29ാം സ്ഥാനത്ത്. ഭരണനിയന്ത്രണം, സുതാര്യത എന്നിവയില്‍ ഖത്തറിനു നൂറില്‍ 63 പോയിന്റാണ് ട്രാന്‍സ്പെരന്‍സി ഇന്റര്‍നാഷണല്‍ നടത്തിയ സര്‍വെയില്‍ ലഭിച്ചത്. ഇത് 25ാം വര്‍ഷമാണ് അഴിമതിയുടെ തോത് സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്.
സര്‍വേയില്‍ ഉള്‍പ്പെട്ട മൂന്നില്‍ രണ്ടു രാജ്യങ്ങളിലും കടുത്ത അഴിമതിയുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. പൊതുമേഖലയിലെ അഴിമതി വ്യത്യസ്ത 13 ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ട്രാന്‍സ്പെരന്‍സി ഇന്റര്‍നാഷനല്‍ കണക്കാക്കുന്നത്. ലോക ബാങ്ക്, ലോക സാമ്പത്തിക ഫോറം, ബെര്ട്ല്സ്മാന് ഫൗണ്ടേഷന്, ഇക്കണോമിക് ഇന്റലിജന്റ്സ് യൂണിറ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് റാങ്ക് നിശ്ചയിക്കുന്നത്.
പട്ടികയില്‍ 81ാം റാങ്കിലുള്ള ഇന്ത്യയ്ക്ക് 2017ല്‍ 40 പോയിന്റുകളാണുള്ളത്. 2016ലും ഇന്ത്യയ്ക്ക് 40 പോയിന്റായിരുന്നു. ന്യൂസീലന്‍ഡാണ് അഴിമതി ഏറ്റവും കുറഞ്ഞ രാജ്യം. 89 പോയിന്റ്. 71 പോയിന്റുള്ള യുഎഇയ്ക്ക് 21ാം റാങ്കാണ്. 49 പോയിന്റുള്ള സൗദി അറേബ്യയ്ക്ക് 57ഉം 44 പോയിന്റുള്ള ഒമാന്‍ 68ാം റാങ്കും 39 പോയിന്റുള്ള കുവൈത്തിന് 85ാം റാങ്കും 36 പോയിന്റുള്ള ബഹ്റൈന്‍ 103ാം റാങ്കുമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.