
ദോഹ: ഖത്തറിലെ ആദ്യത്തെ ഇലക്ട്രിക് കാര്‍ ചാര്‍ജിങ് സ്റ്റേഷന് തുറന്നു. കഹ്റാമ അവെയ്ര്‍നെസ് പാര്‍ക്കിലാണ് ആദ്യത്തെ ചാര്‍ജിങ് സ്റ്റേഷന് പ്രവര്‍ത്തനം തുടങ്ങിയത്. ഇതുള്‍പ്പെടെ ഒന്‍പതു ചാര്‍ജിങ് സ്റ്റേഷനുകളാണു ഖത്തറില്‍ ആരംഭിക്കുന്നത്. ഗ്രീന്‍ കാര്‍ ഇനീഷ്യേറ്റീവിന്റെ ഭാഗമായി ഇലക്ട്രിക് കാര്‍ ചാര്‍ജിങ് സ്റ്റേഷന് പദ്ധതി നടപ്പാക്കുന്നതിന് ഊര്‍ജ, വ്യവസായ മന്ത്രാലയവും ഗതാഗത, വാര്‍ത്താവിനിമയ മന്ത്രാലയവും കഹ്റാമായും ധാരണാപത്രത്തില്‍ ഒപ്പുവച്ചിരുന്നു.
കഹ്റാമ ടവര്‍, പേള്‍ ഖത്തറിലെ കെംപിന്സികി ഹോട്ടല്‍, അല്‍ ഫര്‍ദാന്‍ ടവേഴ്സ്, സെന്റ് റീജസ് ഹോട്ടല്‍, ഖത്തര്‍ ഫൗണ്ടേഷന്, സയന്‍സ് ആന്‍ഡ് ടെക്നോളജി പാര്‍ക്ക്, മുഷൈരിബ് നഗരം, അല്‍ വക്റയിലെ എസ്ദാന്‍ മാള്‍ എന്നിവിടങ്ങളിലാണ് ഇലക്ട്രിക് കാര്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ തുറക്കുന്ന മറ്റു സ്ഥലങ്ങള്‍. കഹ്റാമാ, സീമെന്‍സ് ഖത്തര്‍, അല്‍ ഫര്‍ദാന്‍ ഗ്രൂപ്പ് എന്നിവര്‍ ചേര്‍ന്നാണ് ഇലക്ട്രിക് കാര്‍ ചാര്‍ജിങ് സ്റ്റേഷനുകളുടെ ഒന്നാം ഘട്ടം നടപ്പാക്കുന്നത്. അല്‍ഫര്‍ദാന്‍ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ കെട്ടിടങ്ങളിലാണു മൂന്നു സ്റ്റേഷനുകള്‍ തുറക്കുക. സീമെന്‍സ് ഖത്തറിന്റേതാണ് സാങ്കേതിക സഹായം.
2022 ആകുമ്പോഴേക്കും കാര്‍ബണ്‍ പുറംതള്ളല്‍ ഏഴുശതമാനം കുറയ്ക്കാനാണു തര്‍ഷീദ് പദ്ധതിയിലൂടെ കഹ്റാമാ ലക്ഷ്യമിടുന്നതെന്ന് കഹ്റാമാ പ്രസിഡന്റ് ഇസ്സ ബിന്‍ ഹിലാല്‍ അല്‍ കുവാരി പറഞ്ഞു. ആരോഗ്യം പ്രദാനം ചെയ്യുന്ന അന്തരീക്ഷത്തിന് ഏറ്റവും അനുയോജ്യമായതാണ് ഇലക്ട്രിക് കാറുകള്‍. ഈ കാറുകള്‍ ഹാനികരമായ കാര്‍ബണ്‍ പുറംതള്ളുന്നില്ല. ഇത്തരം കാറുകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനമൊരുക്കുകയെന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ഇലക്ട്രിക് കാര്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒരു പ്രധാനപ്പെട്ട ചുവടാണെന്നും അല്‍ കുവാരി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.