
മസ്‌കത്ത്: മുവാസലാത്ത് മസ്‌കത്തിന് അകത്തും പുറത്തുമായി നിരവധി പുതിയ റൂട്ടുകളില്‍ ഈ വര്‍ഷം സര്‍വിസ് വ്യാപിപ്പിക്കും. മസ്‌കത്തില്‍ പത്തിടങ്ങളിലേക്കാണ് സര്‍വിസ് ആരംഭിക്കുക. ഇതുകൂടാതെ മസ്‌കത്തില്‍ നിന്ന് സലാല, ബുറൈമി, ദുകം, ഷന്ന റൂട്ടുകളിലും സര്‍വിസ് തുടങ്ങും. ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സാലിം അല്‍ നഈമിയാണ് ഇക്കാര്യം അറിയിച്ചത്.
2016 മുതല്‍ മുവാസലാത്ത് യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. 2016 ല്‍ 3.7 ദശലക്ഷം പേര്‍ മുവാസലാത്തില്‍ യാത്ര ചെയ്തപ്പോള്‍ കഴിഞ്ഞവര്‍ഷം നാലര ദശലക്ഷം പേരാണ് യാത്ര ചെയ്തത്. റുസ്താഖ്, സമാഈല്‍ എന്നിവിടങ്ങളിലേക്കും മുവാസലാത്ത് സര്‍വിസ് ആരംഭിച്ചു. മുസന്നയിലേക്കും സര്‍വിസുണ്ട്. ദുകം, സലാല റുട്ടില്‍ മുവാസലാത്ത് കൂടുതല്‍ സര്‍വിസുകള്‍ നടത്തുന്നത് ഈ മേഖലയിലേക്കുള്ള സ്വകാര്യ ബസ് സര്‍വിസുകളെ പ്രതികൂലമായി ബാധിക്കും.
ചെലവു ചുരുക്കലിന്റെ ഭാഗമായി നിരവധി പേര്‍ യാത്രയ്ക്ക് മുവാസലാത്ത് ബസുകളെ ആശ്രയിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മികച്ച സേവനവും മറ്റ് സൗകര്യങ്ങളും യാത്രക്കാരെ കൂടുതല്‍ മുവാസലാത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.