
മസ്‌കത്ത്: ഒമാനിലെ സുപ്രധാന ഗതാഗത പദ്ധതികളില്‍ ഒന്നായ അല്‍ ബാത്തിന എക്‌സ്പ്രസ്‌വേ ഏപ്രില്‍ അവസാനത്തോടെ പൂര്‍ണമായി ഗതാഗതത്തിന് തുറന്നുകൊടുക്കും. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മസ്‌കത്ത് എക്‌സ്പ്രസ്‌വേ അവസാനിക്കുന്ന ഹല്‍ബാന്‍ ഇന്റര്‍സെക്ഷനില്‍നിന്ന് യു.എ.ഇ അതിര്‍ത്തിയായ ഖത്മത്ത് മലാഹ വരെ നീളുന്നതാണ് ബാത്തിന എക്‌സ്പ്രസ്‌വേ. ആറുഘട്ടങ്ങളില്‍ രണ്ടെണ്ണം ഇതിനകം ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്.
ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ഈ വര്‍ഷത്തെ വിവിധ വികസന പരിപാടികളും പ്രഖ്യാപിച്ചിട്ടുണ്ട്. ദുകം വിമാനത്താവളത്തിലെ യാത്രക്കാരുടെ ടെര്‍മിനല്‍ ഈ വര്‍ഷം രണ്ടാം പകുതിയോടെ തുറക്കുമെന്ന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം മന്ത്രി ഡോ. അഹമ്മദ് അല്‍ ഫുതൈസി പറഞ്ഞു. സൊഹാര്‍ വിമാനത്താവളത്തിലേക്ക് കൂടുതല്‍ സ്വകാര്യ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ശ്രമങ്ങള്‍ നടത്തും.
റുസൈല്‍- ബിദ്ബിദ് റോഡ് ഇരട്ടിപ്പിക്കാന്‍ നടപടിയെടുക്കും. അല്‍ ശര്‍ഖിയ എക്‌സ്പ്രസ് റോഡിന്റെ നാലാംഘട്ടമായ വാദി അല്‍ ഉക്ക് റോഡ് ഈ വര്‍ഷം തുറക്കും. ദിബ്ബ-ലിമ-കസബ് റോഡ് നിര്‍മാണത്തിന് കരാര്‍ നല്‍കി. ദാഹിറ ഗവര്‍ണറേറ്റിനെയും സൊഹാര്‍ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന ഇരട്ടപ്പാതയുടെയും ഇബ്രി റിങ് റോഡിന്റെയും കരാര്‍ ഈ വര്‍ഷം നല്‍കുമെന്നും ഫുതൈസി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.