Currency

ലഖ്വിയക്ക് ഇനി ഖത്തരി പൈതൃകം ഉള്‍പ്പെടുത്തിയിട്ടുള്ള പുതിയ കുപ്പായം

സ്വന്തം ലേഖകന്‍Monday, March 5, 2018 12:05 pm

ദോഹ: ആഭ്യന്തര സുരക്ഷാ സേനയായ ലഖ്വിയയുടെ പോരാളികള്‍ക്ക് ഇനി മുതല്‍ പുതിയ യൂണിഫോം. സേനയുടെ അംഗീകൃത ഉദ്യോഗസ്ഥര്‍ക്കും നോണ്‍കമ്മീഷന്‍ഡ് ഓഫീസര്‍മാര്‍ക്കും വ്യക്തികള്‍ക്കുമുള്ള പുതിയ യൂണിഫോമുകള്‍ക്ക് ലഖ്വിയ അംഗീകാരം നല്‍കി. ഖത്തരി പൈതൃകം ഉള്‍പ്പെടുത്തിയിട്ടുള്ള പുതിയ യൂണിഫോമിന്റെ ലോഗോയില്‍ ഖത്തര്‍ ദേശീയ പതാകയുടെ നിറവും ചേര്‍ത്തിട്ടുണ്ട്. ഓഫീസര്‍മാരുടെ റാങ്കുകള്‍ക്കനുസരിച്ചാണ് യൂണിഫോം തയ്യാറാക്കിയിരിക്കുന്നത്.

അതേസമയം ലഖ്വിയയുടെ വാര്‍ഷിക പരിശീലന പരിപാടികള്‍ക്ക് സമാപനമായി. ലഖ്വിയയുടെ ട്രൈനിങ് ആന്‍ഡ് കോഴ്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് പരിപാടികളുടെ ഭാഗമായി നൂറിലധികം ആക്ടിവിറ്റികള്‍ സംഘടിപ്പിച്ചു. നിരവധി സുരക്ഷാ ഏജന്‍സികളാണ് പരിശീലനത്തില്‍ പങ്കെടുത്തത്. ഖത്തറിന് പുറമേ, കുവൈത്തില്‍ നിന്നുള്ള സൈനിക, സിവില്‍ സംഘടനകളും ഇതില്‍ പങ്കെടുത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x