Currency

ഒമാനില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു; കര്‍ശന മുന്നറിയിപ്പുമായി മന്ത്രാലയം

സ്വന്തം ലേഖകന്‍Wednesday, March 7, 2018 12:52 pm

ഒമാന്‍: ഒമാനില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു. നിയമം പാലിക്കാത്ത കമ്പനികള്‍ക്ക് മാനവ വിഭവശേഷി മന്ത്രാലയം ഇതു സംബന്ധിച്ച് കര്‍ശന മുന്നറിയിപ്പ് നല്‍കി. സര്‍വകലാശാല ബിരുദധാരികള്‍, ഡിപ്ലോമ ധാരികള്‍ എന്നിവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനാകും രണ്ടാംഘട്ടത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്ന് മന്ത്രാലയം വക്താവ് അറിയിച്ചു.

218 തൊഴിലവസരങ്ങള്‍ സംബന്ധിച്ച പട്ടിക മാന്‍പവര്‍ രജിസ്ട്രി പൊതുഅതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒമാനികളെ ജോലിക്കെടുക്കാനുള്ള വിമുഖത തുടരുന്ന സ്ഥാപനങ്ങള്‍ക്കെതിരെ വിദേശ തൊഴിലാളികളുടെ വിസ റദ്ദാക്കല്‍ അടക്കം നടപടികളെടുക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം പ്ലാനിങ് ആന്റ് ഡെവലപ്മെന്റ് വിഭാഗം ഡയറക്ടര്‍ ജനറല്‍ സാലിം അല്‍ ഹദ്റമി പറഞ്ഞു. സ്വദേശിവത്കരണതോത് പാലിക്കാത്ത 199 കമ്പനികള്‍ക്കെതിരെ കഴിഞ്ഞ മാസം നടപടിയെടുത്തിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x