Currency

ഒമാനില്‍ വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ 4.7 ശതമാനം വര്‍ധന

സ്വന്തം ലേഖകന്‍Thursday, March 8, 2018 12:18 pm

മസ്‌കത്ത്: ഒമാനില്‍ ടൂറിസം മേഖലയ്ക്ക് വന്‍ മുന്നേറ്റം. ഒമാനിലെത്തിയ വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ 4.7 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ഏകദേശം 33 ലക്ഷം വിദേശികള്‍ കഴിഞ്ഞ വര്‍ഷം ഒമാന്‍ സന്ദര്‍ശിച്ചതായി ടൂറിസം മന്ത്രാലയം വ്യക്തമാക്കി. മേഖലയില്‍ വന്‍ മുന്നേറ്റമുണ്ടായ സാഹചര്യത്തില്‍ സാമ്പത്തിക വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ടൂറിസത്തിന് പ്രത്യേകം ശ്രദ്ധ കൊടുത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.

2040ഓടെ ഒമാനില്‍ 50 ലക്ഷം വിനോദ സഞ്ചാരികളെ എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതോടൊപ്പം ആഭ്യന്തര ഉത്പാദനത്തില്‍ ടൂറിസം മേഖലയുടെ വിഹിതം ആറ് ശതമാനമാക്കി ഉയര്‍ത്താനും ലക്ഷ്യമുണ്ട്. ഇതിന്റെ ഭാഗമായി മസ്‌കത്ത്, മുസന്ദം, അല്‍ ഹജര്‍ പര്‍വത നിരകള്‍, സലാലയിലെ കുന്തിരിക്ക തോട്ടങ്ങള്‍, സാഹസിക സഞ്ചാരികള്‍ക്ക് മരുഭൂമി പ്രദേശങ്ങള്‍ എന്നിവയില്‍ ടൂറിസം ക്ലസ്റ്ററുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.

സഞ്ചാരികളുടെ എണ്ണം ഈ വര്‍ഷവും വര്‍ധനയുടെ വഴിയിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കൂടുതല്‍ വിദേശ സഞ്ചാരികള്‍ എത്തുന്നതോടെ ടൂറിസം മേഖലയില്‍ വന്‍ മുന്നേറ്റമാണ് ഒമാന് ലഭിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x