
ദോഹ: രണ്ടാമത് ആസ്പയര് അന്താരാഷ്ട്ര പട്ടം പറത്തല്‍ മേളയ്ക്ക് ആസ്പയര് സോണില്‍ തുടക്കം. 23 രാജ്യങ്ങളില്‍ നിന്നായി 102 പേരാണ് ഇത്തവണ പങ്കെടുക്കുന്നത്. ചെറുതും വലുതമായി വ്യത്യസ്തവലുപ്പത്തിലും ഡിസൈനുകളിലുമുള്ള പട്ടങ്ങളാണ് ആസ്പയറിന്റെ ആകാശത്ത് വിസ്മയക്കാഴ്ചയൊരുക്കുന്നത്. കഴിഞ്ഞവര്‍ഷം 13 രാജ്യങ്ങളില്‍നിന്ന് 40 പേരായിരുന്നു മേളയില്‍ പങ്കെടുത്തിരുന്നത്.
ഇത്തവണ ആദ്യമായി നിരവധി സ്വദേശി, പ്രവാസി അംഗങ്ങളും അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെയും ഉച്ചയ്ക്ക് മൂന്ന് മുതല്‍ പതിനൊന്ന് വരെയുമാണ് മേള. രാവിലത്തെ സെഷനില്‍ പ്രാദേശിക സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ശില്‍പ്പശാലകളും വൈകിട്ട് അന്താരാഷ്ട്ര മത്സരങ്ങളും വ്യത്യസ്ഥ വിനോദ പരിപാടികളുമാണ് നടക്കുന്നത്. പ്രൊഫഷണല്‍ പട്ടം പറത്തല്‍ മത്സരങ്ങളും അന്തര്‍ സ്കൂള്‍ മത്സരങ്ങളും ഇത്തവണയുണ്ട്.
ഇത്തവണ ഒന്നാം സ്ഥാനം ലഭിക്കുന്ന സ്കൂള്‍ ടീമിന് അമ്പതിനായിരം റിയാലും രണ്ടാം സ്ഥാനക്കാര്‍ക്ക് മുപ്പതിനായിരം റിയാലും മൂന്നാം സ്ഥാനക്കാര്‍ക്ക് പതിനായിരം റിയാലുമാണ് സമ്മാനം. പട്ടം പറത്തല്‍ മേളയിലെ പങ്കാളിത്തം വര്‍ധിച്ചുവരികയാണെന്ന് സംഘാടക കമ്മിറ്റി അംഗമായ ശൈഖ് മുഹമ്മദ് ബിന്‍ ഫഹ്ദ് അല്‍ താനി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.