
ദോഹ: അല്‍ ശമാല്‍ നഗരത്തിലെ വ്യവസായ മേഖലയോട് ചേര്‍ന്നുള്ള ട്രക്ക് പാര്‍ക്കിങ് ഏരിയയുമായി അല്‍ ശമാല്‍ റോഡിനെ ബന്ധിപ്പിക്കുന്ന റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയായതായി. പൊതുമരാമത്ത് വകുപ്പ് (അഷ്ഘാല്‍) ആണ് ഇക്കാര്യം അറിയിച്ചത്. അല്‍ ശമാലിലെ റോഡ് അടിസ്ഥാന സൗകര്യവികസന പദ്ധതിയിലെ ഒന്നാം ഘട്ടത്തിലെ നിര്‍ണായക ഭാഗമാണ് ട്രക്ക് പാര്‍ക്കിങ് റോഡുകള്‍. 2.2 കിലോമീറ്റര്‍ നീളുന്ന നാല് ഇരട്ട കാര്യേജ് വേ റോഡുകളുടെ നിര്‍മാണമാണ് പൂര്‍ത്തിയായത്.
അല്‍ ശമാല്‍ നഗരത്തിലെ ട്രക്ക് പാര്‍ക്കിങ് ഏരിയയില്‍നിന്ന് അല്‍ സമാല്‍ റോഡ്, ദോഹ തുടങ്ങി രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേക്ക് വരാനും പോകാനും ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് പുതിയ റോഡ് ഏറെ പ്രയോജനപ്പെടും. ഇരുവശങ്ങളിലേക്കും നാല് വരിപ്പാതകളുള്ളതാണ് നാല് റോഡുകളും. കൂടാതെ ട്രക്കുകളുടെ ഗതാഗതം നിയന്ത്രിക്കാനായി മൂന്ന് റൗണ്ട് എബൗട്ടുകളുമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.