
മസ്കത്ത്: ഹൈമയില്‍ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തൊടുപുഴ കോടിക്കുളം കൊടുവേലി നാമ്പേലില് വീട്ടില്‍ ജോര്‍ജ് മാത്യുവിന്റെ മകന് അഖില്‍ ജിയോര്‍ജിയോ മാത്യു (27) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയായിരുന്നു അപകടം.
മസ്കത്തിലെ അല്‍ അദ്റാക് കമ്പനിയില്‍ ഇലക്ട്രിക്കല്‍ പ്രോജക്ട് എന്‍ജിനീയറായിരുന്ന അഖിലും സഹപ്രവര്‍ത്തകനും ഹൈമക്കടുത്ത് നിമറിലെ കമ്പനിയുടെ പ്രോജക്ട് സൈറ്റിലേക്ക് പോകവേ നിയന്ത്രണംവിട്ട കാര്‍ ഒന്നിലധികം തവണ കരണം മറിഞ്ഞായിരുന്നു അപകടം.
അഖിലിന്റെ കൂടെയുണ്ടായിരുന്നയാള്‍ക്ക് കാര്യമായ പരിക്കുകളില്ല. തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ അഖില്‍ 2015ലാണ് മസ്കത്തില് എത്തുന്നത്. ലൂസിയാണ് മാതാവ്. മൃതദേഹം നാട്ടില്‍കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി സുഹൃത്തുക്കള്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.