Currency

ഒമാനില്‍ വിദേശികള്‍ക്ക് അവസരങ്ങള്‍ കുറയുന്നതായി റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍Friday, March 16, 2018 8:23 am

മസ്‌കത്ത്: സ്വദേശിവല്‍ക്കരണം ശക്തമായ സാഹചര്യത്തില്‍ രാജ്യത്തു വിദേശികള്‍ക്ക് അവസരങ്ങള്‍ കുറഞ്ഞുവരുന്നതായി ദേശീയ സ്ഥിതി വിവര വിഭാഗം കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 10 മാസത്തിനിടെ ഒമാനില്‍ നിന്നു മടങ്ങിയത് 20,717 വിദേശികളാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 25,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഇതിനോടകം 16,504 സ്വദേശികള്‍ക്കാണു തൊഴില്‍ ലഭിച്ചത്.

അതേസമയം കൂടുതല്‍ നിയമനങ്ങള്‍ നടന്നതു നിര്‍മാണ മേഖലയിലാണ്. 5,025 പേരും നിര്‍മാണ മേഖലയിലാണെന്നും മാനവവിഭവ ശേഷി മന്ത്രാലയം വ്യക്തമാക്കുന്നു. ഡിസംബര്‍ മൂന്നു മുതല്‍ മാര്‍ച്ച് 12 വരെയുള്ള കാലയളവില്‍ 11,121 പുരുഷന്‍മാര്‍ക്കും 5,383 സ്ത്രീകള്‍ക്കും ജോലി ലഭിച്ചു. ഇവരില്‍ 8,186 പേര്‍ ഡിപ്ലോമ ബിരുദം നേടിയവരാണ്.

ഹോള്‍സെയില്‍ ആന്റ് റീട്ടെയില്‍ മേഖലയില്‍ 2,103ഉം ഉത്പാദന മേഖലയില്‍ 2,043ഉം സ്വദേശികള്‍ ഇതിനോടകം നിയമിതരായി. കൂടുതല്‍ നിയമനങ്ങള്‍ സ്വദേശികള്‍ക്കായി നടക്കുന്നതോടെ വിദേശികളുടെ ജനസംഖ്യയിലും കുറവുണ്ടാകുമെന്നാണു കണക്കാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x