
ദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളുടെ വേനലവധിയില്‍ ഈ വര്‍ഷം മാറ്റമില്ലെന്ന് മന്ത്രാലയം അറിയിച്ചു. പതിവ് പോലെ വേനലവധിക്കുശേഷം സെപ്തംബര്‍ ഒന്‍പതിനായിരിക്കും ഇന്ത്യന്‍ സ്കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കുക. ഇതിനായി പ്രത്യേക അനുമതി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഇന്ത്യന്‍ സ്കൂളുകള്‍ക്ക് നല്കി.
നേരത്തെ ആഗസ്റ്റ് 29ന് സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നായിരുന്നു മന്ത്രാലയം നല്കിയ നിര്‍ദേശം. ഈ തീരുമാനം സ്കൂള്‍ അധികൃതരെയും രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കി. ഇന്ത്യന്‍ സ്കൂളുകളില്‍ വേനലവധി സെപ്തംബര്‍ ഒന്‍പത് വരെയായിരിക്കുമെന്ന് സ്കൂള്‍ ഡയറിയിലൂടെ നേരത്തെതന്നെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി രക്ഷിതാക്കള്‍ തങ്ങളുടെ വാര്‍ഷിക അവധി ക്രമീകരിക്കുകയും നേരത്തെതന്നെ വിമാന ടിക്കറ്റും മറ്റും എടുത്തുവയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ രക്ഷിതാക്കളും വിദ്യാര്‍ഥികളും ആശങ്കയലായി.
എന്നാല്‍ പുതിയ തീരുമാനം മന്ത്രാലയം അറിയിച്ചതോടെ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികക്കും ആശ്വാസമായി. അവധിക്കാലത്തെ ടിക്കറ്റ് നിരക്കിലെ വര്‍ദ്ധനവ് പരിഗണിച്ചാണ് നേരത്തെതന്നെ പലരും ടിക്കറ്റെടുക്കുന്നത്. വേനലവധിയില്‍ മാറ്റം വരുത്തുന്നത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന ആശങ്കയെ തുടര്‍ന്ന് ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ പ്രത്യേക സമിതിയും സ്കൂള്‍ മാനേജ്മെന്റുകളും ഇളവിനായി മന്ത്രാലയത്തെ സമീപിക്കുകയായിരുന്നു.
ഈ സാഹചര്യം കണക്കിലെടുത്ത മന്ത്രാലയം ഈ വര്‍ഷത്തേക്ക് നിലവിലെ അവസ്ഥ തുടരാനുള്ള അനുമതി നല്‍കുകയായിരുന്നു. വാര്‍ഷിക പരീക്ഷ കഴിഞ്ഞ് ഏപ്രില്‍ ആദ്യ വാരം കൂടി സ്കൂളുകള്‍ക്ക് അവധി നല്‍കണമെന്ന തീരുമാനവും മന്ത്രാലയം ഈ വര്‍ഷത്തേക്ക് മരവിപ്പിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.