
ദോഹ: സ്‌കൂള്‍ ബസുകളുമായി സുരക്ഷിത അകലം പാലിക്കാതെ വാഹനമോടിക്കുന്നവര്‍ ഇനി മുതല്‍ കുടുങ്ങും. ഖത്തറിലെ സ്‌കൂള്‍ ബസുകളില്‍ ഇതിനായി ക്യാമറ ഘടിപ്പിച്ചു തുടങ്ങി. റഡാറുകളില്‍ പതിയുന്ന നിയമലംഘനങ്ങളിലെന്നപോലെ ഈ ക്യാമറാ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും കേസ് സ്വമേധയാ റജിസ്റ്ററാകുമെന്ന് ഗതാഗത ബോധവല്‍ക്കരണ വിഭാഗം അസി. ഡയറക്ടര്‍ മേജര്‍ ജാബിര്‍ മുഹമ്മദ് ഒദയ്ബ അറിയിച്ചു.
സ്‌കൂള്‍ ബസുകളിലെ ക്യാമറാ ദൃശ്യങ്ങളുടെ കൃത്യതയും ദൃശ്യങ്ങള്‍ ട്രാഫിക് വിഭാഗത്തിലേക്ക് കൈമാറ്റം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും വിശദമായി പരിശോധിച്ചുവരികയാണ്. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ക്യാമറ ഘടിപ്പിച്ച സ്‌കൂള്‍ ബസുകള്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഒദയ്ബ പറഞ്ഞു. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കുട്ടികളെയെത്തിക്കുന്ന കര്‍വ ബസുകളിലാണ് ക്യാമറ ഘടിപ്പിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.