Currency

പുതിയ വിമാനത്താവളം ‘നിശ്ശബ്ദം’; കുറഞ്ഞ അനൗണ്‍സ്‌മെന്റുകള്‍ മാത്രം

സ്വന്തം ലേഖകന്‍Wednesday, March 21, 2018 5:14 pm

മസ്‌കത്ത്: പുതിയ മസ്‌കത്ത് വിമാനത്താവളം ‘നിശ്ശബ്ദ’ വിമാനത്താവളമായിരിക്കും. ആഗോളതലത്തില്‍ പിന്തുടരുന്ന മാതൃകക്കനുസരിച്ചാണ് ‘നിശ്ശബ്ദ’ വിമാനത്താവളം എന്ന ആശയം ഒരുക്കിയത്. വിമാനങ്ങളെ കുറിച്ച വിവരങ്ങള്‍ ടെര്‍മിനലിലെ ഡിസ്‌പ്ലേ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കും. യാത്രക്കാര്‍ക്ക് വേണ്ട എല്ലാ വിവരങ്ങളും ഡിസ്‌പ്ലേ ബോര്‍ഡുകളില്‍ ഉണ്ടാകും. നൂതന സാങ്കേതിക സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

ഡിപ്പാര്‍ചര്‍, ബോര്‍ഡിങ് ഗേറ്റ് മേഖലകളില്‍ കുറഞ്ഞ അനൗണ്‍സ്‌മെന്റുകള്‍ മാത്രമാണ് ഉണ്ടാവുകയെന്ന് വിമാനത്താവള മാനേജ്‌മെന്റ് കമ്പനി വക്താവ് അറിയിച്ചു. യാത്രക്കാര്‍ തങ്ങളുടെ ബോര്‍ഡിങ് പാസുകളും ഡിസ്‌പ്ലേ ബോര്‍ഡുകളിലെ വിമാനങ്ങളുടെ വിവരങ്ങളും ഒത്തുനോക്കണം. ബോര്‍ഡിങ് ഗേറ്റുകള്‍ മനസ്സിലാക്കി വിമാനം പുറപ്പെടുന്ന സമയത്തിന് എത്താന്‍ യാത്രക്കാര്‍ ഉത്തരവാദിത്തം കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വക്താവ് അറിയിച്ചു.

യാത്രക്കാരെ ചെക് ഇന്‍ കൗണ്ടറുകളിലേക്ക് എത്തിക്കാന്‍ റോബോട്ടുകളെയും ഒരുക്കിയിട്ടുണ്ട്. നിലവില്‍ മിഡിലീസ്റ്റിലെ 10 മുന്‍നിര വിമാനത്താവളങ്ങളില്‍ ഒന്നാണ് മസ്‌കത്ത് വിമാനത്താവളം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x