Currency

ന്യൂ സലാത്തയില്‍ വുകൂദ് പെട്രോള്‍ സ്റ്റേഷന്‍ തുറന്നു

സ്വന്തം ലേഖകന്‍Thursday, March 22, 2018 11:16 am

ദോഹ: ന്യൂ സലാത്തയില്‍ വുകൂദ് പുതിയ പെട്രോള്‍ സ്റ്റേഷന്‍ തുറന്നു. ഈ വര്‍ഷം വുകൂദ് തുറക്കുന്ന രണ്ടാമത്തെ പെട്രോള്‍ സ്റ്റേഷനാണിത്. 9,634.43 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ന്യൂസലാത്തയിലെ സ്റ്റേഷനില്‍ ഓട്ടോ വാഷ് സൗകര്യം, ടയര്‍ സര്‍വീസ്, എല്‍.പി.ജി.സിലിന്‍ഡര്‍ വില്‍പ്പന, അറ്റകുറ്റപ്പണി കേന്ദ്രം, സിദ്ര സ്റ്റോര്‍ എന്നിവയെല്ലാമുണ്ട്. ഇലക്ട്രോണിക് പേമെന്റ് സംവിധാനമാണ് ഇവിടെയുള്ളത്.

രാജ്യത്തെ വുകൂദ് പെട്രോള്‍ സ്റ്റേഷനുകളുടെ എണ്ണം അറുപതായി വര്‍ധിച്ചു. നിലവില്‍ രാജ്യത്തുടനീളം 28 പെട്രോള്‍ സ്റ്റേഷന്‍ പദ്ധതികളാണുള്ളത്. ഇവയില്‍ ഭൂരിഭാഗവും ഈ വര്‍ഷം തുറക്കുമെന്നും സി.ഇ.ഒ.എന്‍ജിനീയര്‍ സാദ് റാഷിദ് അല്‍ മുഹന്നദി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x